go

ശബരിമല വിഷയം; കേരള കോൺഗ്രസ് വിശ്വാസികൾക്കൊപ്പം: ജോസ് കെ മാണി

Kannur News
കേരള കോൺഗ്രസ് എം കണ്ണൂർ ജില്ല നേതൃസംഗമം ശ്രീകണ്ഠപുരത്ത് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു
SHARE

ശ്രീകണ്ഠപുരം∙ ശബരിമല വിഷയത്തിൽ കേരള കോൺഗ്രസ് എം വിശ്വാസികൾക്കൊപ്പമാണെന്ന് ജോസ് കെ മാണി എംപി . കർഷകരക്ഷ, പുതിയ കേരളം എന്ന മുദ്രാവാക്യവുമായി കേരള കോൺഗ്രസ് (എം) നടത്തുന്ന ജാഥയുടെ പ്രചരണാരണാർഥം നടത്തിയ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാർഷിക മേഖലയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു.

റോഷി അഗ്സ്റ്റിൻ എംഎൽഎ, ജോയി ഏബ്രഹാം, പി.ടി.ജോസ്, ജോയിസ് പുത്തൻപുര, ജോസഫ് മുള്ളൻമട, സജികുറ്റ്യാനിമറ്റം, കെ.ടി.സുരേഷ്കുമാർ, പി.വി.ചാണ്ടി, ബെന്നിച്ചൻ മഠത്തിനകം, ബിപിൻ തോമസ്, വർഗീസ് വയലാമണ്ണിൽ, എം.ഫൽഗുനൻ, ടെൻസൻ ജോർജ് കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു.കേരള കോൺഗ്രസ് (എം) ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയാണ് ജില്ല നേതൃസംഗമം സംഘടിപ്പിച്ചത്.ബിജു കൈച്ചിറമറ്റം, വി.വി.സേവി, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം , ബേബി ഓടക്കുഴി, ജെയിംസ് പെരികിലാമലയിൽ എന്നിവർ നേതൃത്വം നൽകി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama