go

അമ്മയുടെ കണ്ണുവെട്ടിച്ച് മകൾ ട്രെയിനിൽനിന്നു മുങ്ങി; പോയത് കാമുകനൊപ്പമെന്ന് പൊലീസ്

thrissur-train-sirun
SHARE

തലശ്ശേരി ∙ കോഴിക്കോട്ടുനിന്നു മംഗളൂരുവിലേക്ക് അമ്മയോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന മകൾ അമ്മയുടെ കണ്ണുവെട്ടിച്ചു കടന്നു കളഞ്ഞു. തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ വിട്ടയുടനെ മകളെ കാണാതെ പരിഭ്രാന്തയായ മാതാവ് ചെയിൻ വലിച്ചതിനെ തുടർന്നു ചെന്നൈ - മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊടുവള്ളി റെയിൽവേ ഗേറ്റിൽ നിർത്തിയിട്ടു. ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര തുടർന്നത്.

റെയിൽപാളത്തിലൂടെ ഇരുട്ടിൽ കരഞ്ഞുകൊണ്ട് ഓടുന്ന സ്ത്രീയെ കണ്ടു കുയ്യാലിയിലെ ഗേറ്റ്മാൻ റെയിൽവേ സ്‌റ്റേഷനിൽ വിവരം നൽകിയതിനെത്തുടർന്ന് ആർപിഎഫ് എത്തി പരിശോധന നടത്തിയതിനു ശേഷമാണു ട്രെയിൻ കടന്നുപോയത്.

ഇന്നലെ പുലർച്ചെ 5.30നാണ് സംഭവം. കോഴിക്കോട് സ്വദേശിയായ അമ്മയും 19 വയസുള്ള മകളും മംഗളൂരുവിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു.നിശ്ചിത സമയത്തിനു മുൻപേ എത്തിയ ട്രെയിൻ 5.30നാണു സ്റ്റേഷൻ വിട്ടത്.

ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണു പെൺകുട്ടി പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങിയതെന്നു പറയുന്നു. അമ്മ പറയുന്നതുമായി സാദൃശ്യമുള്ള പെൺകുട്ടി പുതിയ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരനിൽനിന്നു മൊബൈൽ ഫോൺ വാങ്ങി ആരെയോ വിളിക്കുകയും ഇതിനു ശേഷം ഒരു യുവാവ് എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷിച്ചുവരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama