go

കാൻസർ ചികിത്സയ്ക്ക് സഹായംതേടി വീട്ടമ്മ

Kannur News
ചികിൽസാ സഹായം തേടുന്ന ഉള്ളാട്ട് നസീമ
SHARE

ആലക്കോട്∙ കാൻസർ രോഗം ബാധിച്ച നിർധന കുടുംബത്തിലെ വീട്ടമ്മ ചികിൽസാ സഹായം തേടുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ കുട്ടിക്കരി വാർഡിൽ ചാണോക്കുണ്ടിൽ താമസിക്കുന്ന ഉള്ളാട്ട് നസീമ (51)യാണ് തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിൽ കഴിയുന്നത്. ഇൻജക്ഷനും മറ്റുമായി വലിയ തുക ആവശ്യമാണ്. ഭർത്താവ് സൈനുദ്ദീൻ നിത്യരോഗിയാണ്.

മൂന്നു സെന്റ് ഭൂമിയും ചെറിയ വീടും മാത്രമുള്ള കുടുംബത്തിനു ചികിത്സാ ചെലവ് കണ്ടെത്താൻ കഴിയാത്ത അവസ്ഥയായതിനാൽ പഞ്ചായത്തംഗം സജി ഓതറ ചെയർമാനായും എം.കെ.ഷാനവാസ് കൺവീനറായും ചികിൽസാസഹായ കമ്മിറ്റി രൂപീകരിച്ചു. ചെയർമാന്റെയും കൺവീനറുടെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവഞ്ചാൽ ശാഖയിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 0673053000005440, ഐഎഫ്എസ്‌സി കോഡ്–എസ്ഐബിഎൽ0000673.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama