go

കൂത്തുപറമ്പിൽ ജലവിതരണം മുടങ്ങി: അനക്കമില്ലാതെ അതോറിറ്റി

SHARE

കൂത്തുപറമ്പ് ∙ നഗരത്തിലും സമീപപ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങി രണ്ടാഴ്ചയിലേറെയായി. നഗരത്തിലെ ഹോട്ടലുകളിലും ഗാർഹിക കണക്‌ഷൻ എടുത്തവർക്കും ഇതു വലിയ പ്രയാസമായി. നഗരത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളിലെല്ലാം നേരത്തേ പൈപ്പ് വെള്ളത്തെയാണു ജനങ്ങൾ ആശ്രയിച്ചിരുന്നത്. തുടർച്ചയായി രണ്ടാഴ്ചയിലേറെ ജലവിതരണം മുടങ്ങിയതു പല ഭാഗങ്ങളിലും വലിയ പ്രയാസമാണു സൃഷ്ടിച്ചത്.

നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തുകളിലും ജലവിതരണം നടത്തുന്ന ബൃഹദ് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച ജലവിഭവ മന്ത്രി നിർവഹിക്കാനിരുന്നതാണ്. മന്ത്രിമാറ്റം കാരണം ഉദ്ഘാടനച്ചടങ്ങ് മാറ്റിവച്ചതോടെ പദ്ധതിയിൽ നിന്നുള്ള ജലവിതരണവും തടസ്സപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരോട് ഇന്നലെ ഉച്ചയോടെ ജലവിതരണം ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama