go

കുഞ്ഞിപ്പള്ളി മേൽപ്പാലം പൂർത്തിയാവുന്നു; ഉന്നതതല സംഘം സന്ദർശിച്ചു

SHARE

മാഹി ∙ കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) ഉന്നതതല സംഘം സന്ദർശിച്ചു. മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാവുന്നതിനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനുള്ള പദ്ധതികൾക്കു രൂപം നൽകാനാണു സംഘം എത്തിയത്. റോഡ്‌സ് ആൻഡ് ബ്രിജസ് കോർപ്പറേഷൻ പ്രതിനിധികളും എത്തിയിരുന്നു.

ദേശീയപാതയിൽ നാലു സ്ഥലത്തും മേൽപ്പാലത്തിൽ ഒരിടത്തും വേഗനിയന്ത്രണ സംവിധാനങ്ങൾ, ദിശാ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ തീരുമാനിച്ചു. ദേശീയപാതയിൽ ജംക്‌ഷൻ സംവിധാനം ഒരുക്കാനായി സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്നു സംഘത്തോടു താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കുമെന്നു സംഘം വ്യക്തമാക്കിയിട്ടുണ്ട്.

മേൽപ്പാലത്തു നിന്നു ദേശീയപാതയിലേക്ക് എത്തുന്ന സ്ഥലത്തുകൂടി പുതിയ നാലുവരിപ്പാത കടന്നു പോകുന്നതിനാൽ പൊതുമരാമത്ത് വകുപ്പു താൽക്കാലിക സംവിധാനം മാത്രം ഒരുക്കാനാണു സാധ്യതയെന്നും സൂചനയുണ്ട്. കോഴിക്കോട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ വിനയരാജിന്റെ നേതൃത്വത്തിലുളള സംഘമാണു പരിശോധന നടത്തിയത്.

മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിട്ടും റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നതായി താലൂക്ക് വികസന സമിതി യോഗങ്ങളിൽ പരാതി ഉയർന്നതിനാലാണ് ഉന്നതതല സംഘത്തിന്റെ സന്ദർശനം. .

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama