go

യാത്രയ്ക്ക് ഇലക്ട്രിക് റിക്ഷകൾ

Kannur News
പരീക്ഷണ ഓട്ടം.
SHARE

കണ്ണൂർ ∙ വിമാനത്താവളത്തിലേക്കു പരിസ്ഥിതി സൗഹൃദയാത്രയ്ക്ക് വഴിയൊരുക്കി ഇലക്ട്രിക് റിക്ഷകൾ തയാർ.  വായന്തോടു നിന്നു വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ വരെയുള്ള യാത്രയ്ക്ക് ഒരാൾക്ക് 20 രൂപയാണു നിരക്ക്. കിയാൽ ജീവനക്കാരിൽ നിന്നു നാലുരൂപയേ ഈടാക്കൂ. കുടുംബശ്രീ വനിതകളാണ് വാഹനം ഓടിക്കുക.  വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ 9 മുതൽ സർവീസുണ്ടാകും.  നാലു റിക്ഷകളാണ് സർവീസ് നടത്തുക.  തുടക്കത്തിൽ പകൽ സമയത്തു മാത്രമായിരിക്കും റിക്ഷകൾ ഓടിക്കുക.

വിമാന സർവീസുകൾ കൂടുന്നതിനനുസരിച്ച് റിക്ഷകളുടെ എണ്ണം വർധിപ്പിക്കുമെന്നു വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി കരാറുള്ള കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് എംഡി എൻ.ഷൈജു പറഞ്ഞു.  ഇലക്ട്രിക് കാറുകളും താമസിയാതെ എത്തും. വിമാനത്താവളത്തിന്റെ 200 കിലോമീറ്റർ പരിധിയിൽ ഇലക്ട്രിക് കാർ സർവീസ് നടത്താനാണ് ആലോചിക്കുന്നതെന്നും ഷൈജു പറഞ്ഞു.‌

പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്ത വാഹനം വേണമെന്നത് കിയാൽ എംഡി  വി.തുളസീദാസിന്റെ ആശയമായിരുന്നു. വിമാനത്താവള ഡയറക്ടറും ഗതാഗതമന്ത്രിയുമായ എ.കെ.ശശീന്ദ്രൻ 9 ന് ഇലക്ട്രിക് റിക്ഷയുടെ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama