go

തെരുവുനായ ഭീതിയിൽ ജനം

Kannur News
ചെറുപുഴ ബസ് സ്റ്റാൻഡിനു സമീപം രാത്രിയിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ.
SHARE

ചെറുപുഴ ∙ ചെറുപുഴ ബസ് സ്റ്റാൻഡ്, മേലെ ബസാർ, പ്രാപ്പൊയിൽ, തിരുമേനി, പുളിങ്ങോം തുടങ്ങിയിടങ്ങളിൽ തെരുവുനായ്ക്കൾ ജനങ്ങളിൽ കടുത്ത ഭീതി വിതയ്ക്കുന്നു. ചെറുപുഴ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ ബസ് ഇറങ്ങിയ യാത്രക്കാരനെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയം ഇതുവഴി വന്നവരാണു നായ്ക്കളുടെ ആക്രമണത്തിൽനിന്നു യാത്രക്കാരനെ രക്ഷിച്ചത്.

മദ്രസയിൽ പോയി തിരിച്ചുവരികയായിരുന്ന വിദ്യാർഥിയെ അടുത്തകാലത്തു തെരുവുനായ കടിച്ചു പരുക്കേൽപിച്ചിരുന്നു. ഇതിനു പുറമെ തെരുവുനായ്ക്കളുടെ കടിയേറ്റ വളർത്തുമൃഗങ്ങൾക്കു പേയിളകുകയും ചെയ്തു. കടിയേറ്റ പശുവിന്റെ പാൽ കുടിച്ച ഒട്ടേറെ പേർ ആശുപത്രിയിൽനിന്നു കുത്തിവയ്പ് എടുക്കുകയും ചെയ്തു.

ചെറുപുഴ ബസ് സ്റ്റാൻഡിൽ രാപകൽ ദേദമില്ലാതെയാണു തെരുവുനായ്ക്കളുടെ വിളയാട്ടം. പ്രധാന ടൗണുകളിൽ തെരുവുവിളക്കുകൾ കത്താത്തതു നായശല്യം വർധിക്കാൻ കാരണമായതായി നാട്ടുകാർ പറയുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama