go

കൊട്ടിയൂരിൽ രാജവെമ്പാല

Kannur News
കൊട്ടിയൂരിൽ ബാവലി പുഴയിൽ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടാനുള്ള രാത്രി ശ്രമം.
SHARE

കൊട്ടിയൂർ ∙ ബാവലിപുഴയുടെ കൊട്ടിയൂർ ടൗണിലുള്ള പാലത്തിന് താഴെ നാട്ടുകാർ രാജവെമ്പാലയെ കണ്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണു കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് വൈകിട്ട് പാമ്പിനെ വീണ്ടും കണ്ടെങ്കിലും വിദഗ്ധർ വരാത്തതിനാൽ പിടിക്കാനായില്ല. വിദഗ്ധർ ആറളം വന്യജീവി സങ്കേതത്തിലുണ്ടെങ്കിലും വന്നില്ല. ഒടുവിൽ രാത്രി എട്ടുമണിയോടെ കണ്ണൂരിൽ നിന്നെത്തിയ വിദഗ്ധർ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഏതാനും ദിവസങ്ങളായി ബാവലിപുഴയിൽ പലയിടത്തായി രാജവെമ്പാലകളെ കാണാറുണ്ടെന്ന് നാട്ടുകാർ പറുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama