go

അനധികൃത പാർക്കിങ്ങിൽ പിന്നിലല്ല പൂക്കോത്ത് നടയും

Kannur News
തളിപ്പറമ്പ് പൂക്കോത്ത് നടയിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായ പാർക്ക് ചെയ്ത നിലയിൽ. പാർക്കിങ് പാടില്ലെന്ന ബോർഡും വാഹനങ്ങൾക്കിടയിൽ കാണാം.
SHARE

തളിപ്പറമ്പ്∙ അനധികൃത പാർക്കിങ് കർശനമായി തടഞ്ഞ ദേശീയപാതയിലെ പൂക്കോത്ത് നടയിൽ വാഹനങ്ങളുടെ പാർക്കിങ് നിമിത്തം നോ പാർക്കിങ് ബോർഡും കാണാത്ത അവസ്ഥയായി. 

പലപ്പോഴും ഇവിടെ നിർത്തിയിടുന്ന വാഹനങ്ങൾ നിമിത്തം ദേശീയ പാതയിലൂടെ മറ്റ് വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. മുൻകാലങ്ങളിൽ ഇവിടെ വാഹനങ്ങൾ നിർത്തിയിട്ട് അവയുടെ അറ്റകുറ്റ പണികൾ ഉൾപ്പെടെ ചെയ്യുന്നത് പതിവായിരുന്നു. 

പ്രസിദ്ധമായ  തൃച്ചംബരം ഉത്സവം നടക്കുന്നതും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭാഗവുമായ പൂക്കോത്ത് നടക്കും ഇത് ഹാനികരമായി തുടങ്ങിയിരുന്നു. 

ഇതേ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പൂക്കോത്ത്നട സംരക്ഷണ സമിതി രൂപീകരിച്ച് രംഗത്തിറങ്ങുകയും പൊലീസിനും മറ്റും പരാതികൾ നൽകി ഇവിടുത്തെ പാർക്കിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് ഇവിടെ പാർക്കിങ് കർശനമായി വിലക്കുകയും പാർക്കിങ് പാടില്ലെന്ന ബോർഡുകൾ വയ്ക്കുകയും ചെയ്തത്. 

എന്നാൽ അടുത്ത കാലത്തായി ഇവിടെ പാർക്ക് ചെയ്യുന്നതിനെതിരെ നടപടികൾ ഒന്നും സ്വീകരിക്കാതെ വന്നതോടെയാണ് രാവിലെ മുതൽ വൈകിട്ട് വരെ ഇവിടെ പാർക്കിങ് നിത്യ സംഭവമായത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama