go

ശിവപുരം – നടുവനാട് റോഡ് തകർന്നു

Kannur News
ശിവപുരം – നടുവനാട് റോഡ് തകർന്ന നിലയിൽ
SHARE

ഉരുവച്ചാൽ∙ ശിവപുരം – നടുവനാട് റോഡ് തകർന്ന് യാത്ര ദുരിതമായി. ശിവപുരം മുതൽ നടുവനാട് 21ാം മൈൽ വരെ 5 കിലോമീറ്റർ ദൂരമാണ് റോഡ് മുഴുവൻ തകർന്നത്. മഴക്കാലത്ത് കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ ചെങ്കല്ല് കൊണ്ട് കുഴി നികത്തിയത് അപകടത്തിനു വഴിവയ്ക്കുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ മടിക്കുകയാണെന്ന് യാത്രക്കാർ പരാതി പറയുന്നു. ബസ് സർവീസ് കുറവുള്ള നടുവനാട് റൂട്ടിൽ ഓട്ടോറിക്ഷകൾ മുടങ്ങുന്നത് യാത്രക്കാരെ വലക്കുകയാണ്.

റോഡിന് ഇരു ഭാഗങ്ങളിലും ഓടകൾ മൂടിക്കിടക്കുകയാണ്. ഒരിടങ്ങളിലും ഓവുചാൽ ഇല്ല.മഴവെള്ളം ഴെുകി പോവാനുള്ള സംവിധാനമില്ലാത്തതാണ് റോഡ് പൊട്ടിപൊളിയാൻ കാരണമാവുന്നതെന്ന് നാട്ടുകാർ പറയുന്നു.ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. മാലൂർ, ശിവപുരം, ഉരുവച്ചാൽ, തലശ്ശേരി എന്നീ സ്ഥലങ്ങളിൽ നിന്ന് ഗതാഗതകുരുക്ക് ഇല്ലാതെ ഇരിട്ടി, കുടക് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണിത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama