go

പേരാവൂർ സഹകരണ ആശുപത്രി വിൽപന: രാജി തേടി യൂത്ത് കോൺഗ്രസ് സമരം

Kannur News
കോളയാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ ഉദ്ഘാടനം കെഎസ്‍യു മുൻ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് നിർവഹിക്കുന്നു.
SHARE

കോളയാട്∙ പേരാവൂർ സഹകരണ ആശുപത്രി വിൽപനയിൽ അഴിമതി നടത്തിയെന്ന് സിപിഎം കണ്ടെത്തിയ കോളയാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം ആരംഭിച്ചു. ഇന്നലെ കോളയാട് ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. കോളയാട് പഞ്ചായത്ത് ഭരണവും അഴിമതിയുടെ നിഴലിലാണെന്നും  നടത്തിയ മുഴുവൻ നിർമാണ പ്രവർത്തികളെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.  

പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കമുള്ള സമരങ്ങൾ നടത്തുമെന്നും പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങളുടെ മറവിൽ തട്ടിപ്പുകൾ നടത്തുകയെന്നത് സിപിഎമമ്മിന്റെ കുലത്തൊഴിലായി മാറിയെന്ന് സമരം ഉദ്ഘാടനം ചെയ്ത കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് പറഞ്ഞു. മറ്റുള്ള പാർട്ടിക്കാരോ, പൊതു പ്രവർത്തകരോ സ്ഥാപിക്കുന്ന നല്ല സംഘങ്ങൾ പിടിച്ചെടുത്ത് തട്ടിപ്പുകൾ നടത്തുകയായിരുന്നു  മുൻ രീതി. 

എന്നാൽ ഇപ്പോൾ പിടിച്ചെടുക്കാൻ കാര്യമായി സംഘങ്ങളില്ലാതെ വന്നതോടെ സ്വന്തമായി സംഘമുണ്ടാക്കി  നഷ്ടം വരുത്തിയ ശേഷം നേതാക്കൾ ചേർന്ന്  വിറ്റ് പണം തട്ടിയെടുക്കുന്ന രീതിയാണ് നടപ്പിലാക്കി വരുന്നത്. 

ഈ പാർട്ടി നയത്തിനെതിരെ അണികളും സഹകാരികളും ജാഗ്രത പാലിക്കണമെന്നും സുധീപ് പറഞ്ഞു. കെ.പി.വിജിൽ അധ്യക്ഷത വഹിച്ചു. എം.ജെ.പാപ്പച്ചൻ, കെ.ദിവാകരൻ, സത്യൻ നരവൂർ, കെ.ഇസ്മായിൽ, മോഡി രാജേഷ്, കെ.മിഷാൽ, മെബിൻ പീറ്റർ, രജിൽ രാജ്  കൊമ്മേരി, രാജൻ വാച്ചാലി പ്രസംഗിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama