go

തലശ്ശേരി - വളവുപാറ റോഡ് നിർമാണം; ഭരണകൂടവും കെഎസ്ടിപിയും ഇടപെടുന്നു

Kannur News
SHARE

ഇരിട്ടി∙ ഇരിട്ടിക്കുന്നിലെ അധിക സ്ഥലം ഏറ്റെടുക്കലും കിളിയന്തറയിലെ ആർടിഒ ചെക്ക് പോസ്റ്റ് മാറ്റവും വേഗത്തിലാക്കുന്നതിനായി ജില്ലാ ഭരണകൂടവും കെഎസ്ടിപിയും ഇടപെടുന്നു.ഇക്കാര്യങ്ങളിലെ മെല്ലപോക്ക് മൂലം തലശ്ശേരി - വളവുപാറ റോഡ് നിർമാണം പ്രതിസന്ധിയിലായത് സംബന്ധിച്ച് ഇന്നലെ മലയാള മനോരമ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.      

ഇന്ന് ഉച്ചയ്ക്കു കലക്ടറേറ്റിൽ ചേരുന്ന റവന്യു - കെഎസ്ടിപി യോഗത്തിൽ കെഎസ്ടിപി പ്രൊജക്ട് ഡയറക്ടർ ആനന്ദ് സിങ് പങ്കെടുക്കും. 2 ദിവസം ജില്ലയിൽ തങ്ങി തലശ്ശേരി - വളവുപാറ റോഡ് പ്രവൃത്തി സംബന്ധിച്ചുള്ള പുരോഗതി അദ്ദേഹം വിലയിരുത്തും.  വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രൊജക്ട് ഡയറക്ടർ തിരുവനന്തപുരത്തു നിന്ന് എത്തിയത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama