go

നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസെടുത്തു

facebook
SHARE

ശ്രീകണ്ഠപുരം∙ നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനു പൊലീസ് കേസെടുത്തു.ചെമ്പൻതൊട്ടിയിലെ യുവതിയുടെ പരാതിയിലാണ് കേസ്.ജോസ്ഗിരി സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അടുത്ത കാലത്തായി വിവാഹിതരായ യുവതീയുവാക്കളെ വിവാഹ പരസ്യത്തിലെ വിലാസവും, വിവാഹഫോട്ടോയും ചേർത്ത് പെണ്ണിന് വയസ്സ് 48, ചെറുക്കന് 25 എന്നി നിലയിലും , പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ, 50 ലക്ഷം ബാക്കി പുറകെ വരും എന്ന കമന്റോടെ പ്രചാരണം നടത്തുകയായിരുന്നു.

ശ്രീകണ്ഠപുരത്തെയും മലയോരമേഖലയിലെയും ഒട്ടേറെ വാട്സാപ് ഗ്രൂപ്പുകളിൽ ഇത് ഷെയർ ചെയിട്ടുണ്ട്. ഷെയർ ചെയ്തവരെ അഡ്മിൻമാർ പുറത്താക്കുകയും ചില ഗ്രൂപ്പുകൾ തന്നെ പിരിച്ചുവിടുകയും ചെയ്തു. സിഐ വി.വി.ലതീഷ്, എസ്ഐ സി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama