go

കാപ്പുങ്കരയിൽ വെള്ളത്തിൽ വീണ ‌ സ്കൂൾ വിദ്യാർഥിയും മരിച്ചു

kannur news
ജിബിൻ ബാലൻ
SHARE

ശ്രീകണ്ഠപുരം∙ നിടുവാലൂർ കാപ്പുങ്കരയിൽ തോടിൽ മീൻപിടിക്കുന്നതിനിടയിൽ കാൽ തെന്നി വീണ കുടിയാൻമല മാങ്കുളത്തെ പള്ളത്ത് ബാലന്റെ മകൻ നടുവിൽ ടെക്നികൽ ഹൈസ്കൂൾ വിദ്യാർഥി ജിബിൻ ബാലൻ(15) മരിച്ചു. പിതൃസഹോദരനും ആലക്കോട് വിഇഒയുമായ പള്ളോത്ത് വീട്ടിൽ പി.ആർ.ഗോപി (42) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബാംഗങ്ങളോടൊപ്പം ഇരുവരും കാപ്പുങ്കരയിലെ തോടിൽ മീൻപിടിക്കാൻ പോയത്.

കാൽ തെന്നി വെള്ളമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ജിബിൻ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മാതാവ് ജിജി. സഹോദരി ജിതിന ബാലൻ. ഇരുവരുടേയും മൃതദേഹം മാങ്കുളത്തെ വീട്ടു വളപ്പിൽ വൈകിട്ട് സംസ്കരിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama