go

മറക്കില്ല ഈ ഓട്ടം: ഹുവലന്റർ മാഗ്​ലെൻ

kannur news
ബീച്ച് റണ്ണിലെ വനിതകളുടെ രാജ്യാന്തര വിഭാഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഏയ്ഞ്ചൽ ജോസഫ്.
SHARE

കണ്ണൂർ∙ ഇത് പുതിയൊരു അനുഭവമാണ്. ആദ്യമായാണ് ഇത്തരത്തിലുള്ള ഓട്ടത്തിൽ പങ്കെടുക്കുന്നത്. കാണികൾ നല്ല പിന്തുണയേകി. ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ള ബീച്ച് റൺ എന്നും ഓർത്തുവയ്ക്കും– സ്വിറ്റ്സർലൻഡിൽന്നെത്തിയ ഹുവലന്റർ മാഗ്​ലെന്റെ വാക്കുകൾ. ആയുർവേദ ചികിൽസയ്ക്കായി പെൺസുഹൃത്തി ഡോമിനന്റ് മോല്ലിയേറ്റിനൊപ്പം കണ്ണൂരിലെത്തിയതാണ് അദ്ദേഹം. ബീച്ച് റണ്ണിനെക്കുറിച്ച് അറിഞ്ഞപ്പോൾ പങ്കെടുക്കണമെന്നായി. മൂന്നു കിലോമീറ്റർ ഹെൽത്ത് റണ്ണിലാണ് ഇരുവരും ഓടിയത്.

വനിതകൾ ഉൾപ്പെടെ അൻപതോളം വിദേശികളാണു പയ്യാമ്പലം ബീച്ചിന്റെ സൗന്ദര്യം നുകർന്നു മാരത്തണിൽ അണിചേർന്നത്. യുഎസ്എ, ബ്രസീൽ, കോസ്റ്ററിക്ക, ഹംഗറി, കാനഡ, സ്പെയിൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ളവർ.  ഭൂരിപക്ഷം പേരും കണ്ണൂരിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയവരാണ്. മറ്റ് ചിലർ നാട് കാണാനും. ഓട്ടം പൂർത്തിയാക്കി ഫിനിഷിങ് പോയിന്റ് തൊട്ട ഇവർക്കെല്ലാം കിട്ടി മനം നിറഞ്ഞ കയ്യടി. സെൽഫി ആഘോഷം വേറെ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama