go

സഹപാഠികളുടെ കൂട്ടായ്മയിൽ സ്നേഹവീട്‌ സമ്മാനിച്ചു

kannur news
ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിനി മായാദേവിക്ക് ബാലങ്കരിയിൽ സഹപാഠികൾ നിർമിച്ചു നൽകിയ സ്നേഹവീട്
SHARE

ശ്രീകണ്ഠപുരം ∙ജിഎച്ച് എസ്എസ് രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥിനി കാഞ്ഞിലേരി ബാലങ്കരിയിലെ മായാദേവിക്ക് സഹപാഠികളുടെ കൂട്ടായ്മയിൽ വീട്.സ്കൂളിലെ എൻഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഈ സ്നേഹവീട് പണിത് നൽകിയത്.പഠനത്തിൽ മിടുക്കി. പത്താം തരത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ്.ഒന്നാം വർഷ പരീക്ഷയിലും 97 ശതമാനം മാർക്കോടെ മുഴുവൻ വിഷയത്തിലും എ പ്ലസ്.ക്ലാസ് അധ്യാപകൻ കെ.വി.രാമചന്ദ്രന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനത്തിനെത്തിയപ്പോഴാണ് വീട്ടിലെ പരിതാപകരമായ സ്ഥിതി അധ്യാപകർ മനസിലാക്കിയത്.

വാസ യോഗ്യമായ വീടായിരുന്നില്ല അത്. ചുമരിന്റെ മുകൾഭാഗം വരെ കല്ലുവെച്ചിരുന്നില്ല. മുൻവാതിൽ മാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ. രണ്ടാം വാതിൽ പേരിനു മാത്രം. സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയിൽ പിന്നീടുള്ള ദിവസങ്ങളിൽ വിശ്രമിച്ചിട്ടില്ല. നിരവധി പേർ പണവും ഉപഹാരവും നൽകി പിന്തുണച്ചു. അധ്യാപകരായ ബോബി മാത്യു, എസ്.കെ.രാധാകൃഷ്ണൻ, എ.കെ.കുമാരൻ ,വി.രാധാകൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻഎസ്എസ് വൊളണ്ടിയർമാർ അഹോരാത്രം പ്രവർത്തിച്ചു.

റോഡ് സൗകര്യമില്ലാതിരുന്ന വീട്ടിലേക്ക് നിർമാണ സാമഗ്രികൾ ചുമന്നു കൊണ്ടു പോയതു മുതൽ പെയിന്റിംഗ് ജോലി വരെ കുട്ടികൾ ഏറ്റെടുത്തു ചെയ്തു. പുതിയ വീടിന്റെ താക്കോൽദാനം കെ.സി.ജോസഫ് എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി.രാഘവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.വി.സന്തോഷ്, മഹിജാമണി, പ്രിൻസിപ്പ‌ൽ ലൂസി ഈപ്പൻ ,എസ്.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama