go

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു 3 മരണം

kannur news
SHARE

കണ്ണൂർ∙ വാരത്തു ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു. 5 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി പന്ത്രണ്ടോടെ വാരം ചതുരക്കിണറിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരായ ഏച്ചൂർ സ്വദേശികൾ അർജുൻ (19), ആകാശ് (19), ഓട്ടോ യാത്രക്കാരൻ ഇരിട്ടി സ്വദേശി പ്രകാശ് (55) എന്നിവരാണു മരിച്ചത്. പരുക്കേറ്റ ഏച്ചൂരിലെ സോനു (20), ഇരിട്ടി സ്വദേശികളായ വിജേഷ് (27), സത്യൻ (57), മനോജ് (45) എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിലും ഇരിട്ടിയിലെ ജോളിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റൊരു അപകടത്തിൽ പരുക്കേറ്റ് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുക്കളെ കാണാൻ കണ്ണൂരിലേക്കു വരികയായിരുന്നു ഓട്ടോയിലുള്ളവർ. ബൈക്ക് യാത്രക്കാർ കണ്ണൂരിൽ നിന്ന് ഏച്ചൂരിലേക്ക് പോവുകയായിരുന്നു. ഇരു വാഹനങ്ങളും മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമെന്നു സംശയിക്കുന്നു. ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി. മൂവരും ആശുപത്രിയിലേക്കുള്ള വഴിയിൽ തന്നെ മരിച്ചിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama