go

കുയ്യാലി-കൊളശ്ശേരി-എരഞ്ഞോളി– തോട്ടുമ്മൽ-കതിരൂർ റോഡ് തുറന്നു

kannur news
കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കുയ്യാലി-കൊളശ്ശേരി-എര‍ഞ്ഞോളി–തോട്ടുമ്മൽ-കതിരൂർ റോഡ് മന്ത്രി ജി.സുധാകരൻ കതിരൂരിൽ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കതിരൂർ∙ റോഡ് വികസനത്തിലും പാലം നിർമാണത്തിലും തഴയപ്പെട്ട ജില്ലകളായിരുന്നു കണ്ണൂരും ആലപ്പുഴയുമെന്നത് ഇന്നു മാറിയിരിക്കുന്നുവെന്നു മന്ത്രി ജി സുധാകരൻ. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പദ്ധതിക്കനുസരിച്ചു തുക നൽകിട്ടുണ്ട്. കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ  ഫണ്ട് ഉപയോഗിച്ചു നവീകരിച്ച കുയ്യാലി-കൊളശ്ശേരി-എരഞ്ഞോളി– തോട്ടുമ്മൽ-കതിരൂർ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1480 കോടി രൂപ കേന്ദ്രം അനുവദിച്ചതിൽ 294 കോടിരൂപ കണ്ണൂർ ജില്ലയ്ക്കാണു നൽകിയത്. 18 സിആർഎഫ് റോഡുകളിൽ ചിലതു പൂർത്തിയായി. മറ്റുള്ളവയുടെ നിർമാണം നടക്കുകയാണ്.

10 കിലോമീറ്റർ നീളവും  അഞ്ചര മീറ്റർ വീതിയുമാണ് കൊളശ്ശേരി– കതിരൂർ റോഡിനുള്ളത്. 10 കോടി രൂപ റോഡിന് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ചെങ്കിലും 8,01,48440-രൂപയ്ക്കാണ് പണി പൂർത്തീകരിച്ചത്. എ.എൻ.ഷംസീർ എം.എൽ.എ.അധ്യക്ഷത വഹിച്ചു. എക്സി.എൻജിനീയർ പി.കെ.പ്രകാശ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.  കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ.വി.സുമേഷ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻറ് എൻ.അനൂപ്, പഞ്ചായത്തു പ്രസിഡന്റ് എം. ഷീബ, എരഞ്ഞോളി പഞ്ചായത്തു പ്രസിഡന്റ് എ.കെ.രമ്യ,

ജില്ലാ പഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷ ടി.ടി.റംല, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡൻറ് കെ.ഷിമി, കതിരൂർ പഞ്ചായത്തംഗം എ. സംഗീത, എം സി .പവിത്രൻ, എം.പി.അരവിന്ദാക്ഷൻ, യു.ദാമോദരൻ, ബഷീർ ചെറിയാണ്ടി, രമേശൻ ഒതയോത്ത്, വി.പുരുഷു, കെ.എ.ജോർജ്, അസി. എക്സി.എൻജിനീയർ കെ.വി.ശശി, സൂപ്രണ്ടിങ് എൻജിനീയർ ടി.എസ്.സിന്ധു .പ്രസംഗിച്ചു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama