go

മാക്കൂട്ടം: ഗതാഗതനിരോധനം തുടരുന്നു

മാക്കൂട്ടം ചുരം പാതയിൽ അറ്റകുറ്റപ്പണി നടത്തിയപ്പോൾ.
മാക്കൂട്ടം ചുരം പാതയിൽ അറ്റകുറ്റപ്പണി നടത്തിയപ്പോൾ.
SHARE

ഇരിട്ടി∙ മാക്കൂട്ടം ചുരം പാതയിൽ റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയെങ്കിലും ഗതാഗത നിരോധനം നീക്കിയില്ല. ഇരുചക്ര വാഹനങ്ങളടക്കം റോഡിലൂടെ കടത്തി വിടുന്നില്ല. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് കുടക് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാലുമാണു വാഹനങ്ങൾ കടത്തിവിടാത്തത്.ഒരാഴ്ച മുൻപാണ് മേമനക്കൊല്ലിയിൽ റോഡ് ഇടിഞ്ഞത്. 30 മീറ്ററോളം ദൂരത്തിൽ ടാറിങ് പൂർണമായി തകർന്നിരുന്നു. 2 ദിവസത്തിനുള്ളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തി ചെറുകിട ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.റോഡിന്റെ ഓവുചാലായി ഉപയോഗിക്കുന്ന ഭാഗം നികത്തി ഉപയോഗിച്ചാണ് താൽക്കാലിക സൗകര്യം ഒരുക്കിയത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama