go

ശ്രീകണ്ഠപുരത്ത് പ്രതീക്ഷയുടെ വെയിൽ

വെള്ളം കയറിയ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഗ്രാൻഡ് ബേക്കറി പെയിന്റ് അടിച്ചു നവീകരിക്കുന്നു. ചിത്രം: മനോരമ
വെള്ളം കയറിയ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഗ്രാൻഡ് ബേക്കറി പെയിന്റ് അടിച്ചു നവീകരിക്കുന്നു. ചിത്രം: മനോരമ
SHARE

കണ്ണൂർ∙ ദിവസങ്ങൾക്കുശേഷം ശ്രീകണ്ഠപുരം ടൗണിൽ നല്ല വെയിൽ. നഷ്ടങ്ങളെണ്ണി നിരാശരാവാതെ അതിജീവനത്തിനുള്ള അധ്വാനത്തിലാണു സകലരും. കടകളിൽ ശുചീകരണം അവസാനഘട്ടത്തിൽ. വെള്ളംകയറി നശിച്ച സാധനങ്ങളിൽ മിക്കതും മാറ്റിക്കഴിഞ്ഞു. വെള്ളം നിന്ന ഉയരത്തോളമുള്ള അത്രയും തട്ടുകൾ കാലിയാണ്. ഈ ഒഴിഞ്ഞ തട്ടുകളിലേക്കു നോക്കിയാൽ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം ഓരോ കടയിലെയും നഷ്ടത്തിന്റെ ഉയരം.മുഴുവനായി മുങ്ങിപ്പോയ കടകൾ കാലിയാണ്. ഒന്നിൽ നിന്നു തുടങ്ങണമെങ്കിലും പ്രതീക്ഷ വിടാതെ ഇവിടെയും ശുചീകരണം തുടരുന്നു.

ചില കടകളിൽ പെയിന്റിങ് നടക്കുന്നുണ്ട്. പച്ചക്കറിക്കടകൾ രണ്ടെണ്ണം തുറന്നു. സാധനങ്ങളെല്ലാം മാറ്റി ബേക്കറികളും തുറക്കാനൊരുങ്ങുന്നു. ഈർപ്പം പൂർണമായി പോകാത്തതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ശുചീകരണത്തിനും കടകൾ കച്ചവടത്തിനു സജ്ജമാക്കാനും കൈമെയ് മറന്നുള്ള പരസ്പര സഹകരണം കാണാം.ബസ് ഗതാഗതം സാധാരണ നിലയിലായതോടെ ടൗണിൽ ചെറിയ തിരക്കുണ്ട്.

പുഴയോടു ചേർന്നുള്ള ഭാഗത്തെ മത്സ്യമാർക്കറ്റിൽ നിന്നു വെള്ളം പൂർണമായും വലിഞ്ഞിട്ടില്ല. ബസ് സ്റ്റാൻഡിന്റെ ഒരുവശത്തു മത്സ്യവ്യാപാരവും നടക്കുന്നു. ദിവസങ്ങളോളം വെള്ളക്കെട്ടിലായതിനാൽ അവശ്യസാധനങ്ങൾ തീർന്നു തുടങ്ങിയ വീട്ടുകാർക്ക് പച്ചക്കറിയും മീനും കിട്ടുന്നതു തന്നെ ചെറിയ ആശ്വാസം.ചെങ്ങളായി മേഖലയിലും ഒട്ടേറെ കടകൾ തുറന്നു. ഇരിട്ടി, കൊട്ടിയൂർ, കണിച്ചാർ, മയ്യിൽ തുടങ്ങിയ മേഖലകളിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama