go

കടപ്പുറത്ത് ഞണ്ട് ചാകര; ലോഡ് കണക്കിന് ഞണ്ടുകളാണ് ഇവിടെ

തലശ്ശേരി കടപ്പുറത്ത് ഞണ്ട് ചാകരയെത്തുടർന്ന് മൽസ്യ തൊഴിലാളികൾ വല വിരിച്ചു പിടികൂടിയ ഞണ്ടുകൾ
തലശ്ശേരി കടപ്പുറത്ത് ഞണ്ട് ചാകരയെത്തുടർന്ന് മൽസ്യ തൊഴിലാളികൾ വല വിരിച്ചു പിടികൂടിയ ഞണ്ടുകൾ
SHARE

തലശ്ശേരി∙ കടപ്പുറത്ത് ഞണ്ട് ചാകര. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോഡ് കണക്കിന് ഞണ്ടുകളാണ് ഇവിടെ നിന്ന് മൽസ്യ ബന്ധനത്തിന് പോയ തൊഴിലാളികൾ പിടിച്ചു കൊണ്ടുവന്നത്. കരയിൽ നിന്ന് ഏറെ അകലെയല്ലാതെ പാറക്കൂട്ടങ്ങൾക്കടുത്ത് ഞണ്ടിന്റെ ചാകരയാണെന്ന് മത്സ്യ തൊഴിലാളി ശശിധരൻ പറഞ്ഞു. വലിയ ഞണ്ടുകളാണു തൊഴിലാളികൾക്ക് വലയിൽ ലഭിച്ചത്. നീലയും മഞ്ഞയും കാലോടുകൂടിയ കോലാച്ചി ഞണ്ടാണു ഈ സീസണിൽ ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 270 മുതൽ 320 രൂപയ്ക്ക് വരെ വിറ്റ ‍ഞണ്ട് ഇന്നലെ 170 രൂപയ്ക്കാണ് വിറ്റത്.

യഥേഷ്ടം ഞണ്ടു ലഭിച്ചതറിഞ്ഞു കാലവർഷത്തെ തുടർന്ന് കടലിൽ ഇറങ്ങാൻ മടിച്ച തൊഴിലാളികളും വള്ളങ്ങളുമായി കടലിൽ ഇറങ്ങി. ഇന്നലെ പോയവർക്കെല്ലാം നല്ല പോലെ ഞണ്ടു കിട്ടിയതായി തൊഴിലാളികൾ പറഞ്ഞു. വൈകിട്ട് ഒട്ടേറെ ലോറികളിലായി ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഞണ്ട് കയറ്റി പോയി. വർഷങ്ങൾക്ക് ശേഷമാണ് തലശ്ശേരിയിൽ ഞണ്ടിന്റെ ചാകര ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. വരും ദിവസങ്ങളിൽ കരയോട് കൂടുതൽ അടുത്ത് ഞണ്ട് കിട്ടാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama