go

പ്രളയത്തിൽ തളരാതെ കൃഷ്ണന്‍

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ കപ്പലണ്ടി വിൽക്കുന്ന പി.വി.കൃഷ്ണന്റെ ഉന്തുവണ്ടി വെള്ളപ്പൊക്കത്തിൽ തകർന്ന നിലയിൽ. 					            ചിത്രം: മനോരമ
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ കപ്പലണ്ടി വിൽക്കുന്ന പി.വി.കൃഷ്ണന്റെ ഉന്തുവണ്ടി വെള്ളപ്പൊക്കത്തിൽ തകർന്ന നിലയിൽ. ചിത്രം: മനോരമ
SHARE

ശ്രീകണ്ഠപുരം∙ വെള്ളം കയറിത്തുടങ്ങിയപ്പോൾ സ്റ്റൗവും കടലയും പാത്രവുമെടുത്ത് ഉന്തുവണ്ടിയുടെ താഴയുള്ള അറയിൽ വച്ചു. ഒഴുകിപ്പോകാതിരിക്കാൻ അടുത്തുള്ള വൈദ്യുതത്തൂണിൽ ചേർത്തു കെട്ടുകയും ചെയ്തു. ടൗണിൽ കടലവറുത്തു വിറ്റ് ഉപജീവനം നടത്തുന്ന എള്ളരിഞ്ഞിയിലെ പി.വി.കൃഷ്ണൻ ഇത്രയൊക്കെ ചെയ്തിട്ടും ഫലമുണ്ടായില്ല.അലതല്ലിയെത്തിയ പ്രളയജലം ഉന്തുവണ്ടിയെ എടുത്തടിച്ചെത്തുന്നു തോന്നുന്നു. നാലു ടയറുകളും തകർന്നു.

പലയിടത്തും പൊട്ടലുണ്ട്, ആകെ തുരുമ്പുമുണ്ട്. 2000 രൂപയിലേറെ വിലയുള്ള കടല നനഞ്ഞു നശിച്ചു.നിടുവാലൂർ എസ്റ്റേറ്റിൽ പണിയെടുക്കവേ മരക്കൊമ്പു വീണു നട്ടെല്ലിനു പരുക്കേറ്റ് ഏറെ നാൾ കിടപ്പിലായിരുന്നു കൃഷ്ണൻ. ഏറെ അധ്വാനമുള്ള ജോലികൾ ചെയ്യാൻ പറ്റാതായതോടെയാണ് കടല വിൽക്കാൻ തുടങ്ങിയത്. വണ്ടി പെയിന്റടിക്കണം, ടയറുകൾ മാറ്റണം. വൈകാതെ കച്ചവടം തുടങ്ങണം. പ്രതീക്ഷ കൈവിടുന്നില്ല കൃഷ്ണൻ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama