go

മാനം തെളിഞ്ഞപ്പോൾ ഓണ വിപണിയും തെളിഞ്ഞു

 തളിപ്പറമ്പ് നഗരത്തിൽ നഗരസഭയുടെ നിയന്ത്രണത്തിൽ ഒരുക്കിയ ഓണപ്പൂ വിപണിയിലെ തിരക്ക്.
തളിപ്പറമ്പ് നഗരത്തിൽ നഗരസഭയുടെ നിയന്ത്രണത്തിൽ ഒരുക്കിയ ഓണപ്പൂ വിപണിയിലെ തിരക്ക്.
SHARE

തളിപ്പറമ്പ്∙കനത്ത മഴമാറി മാനം തെളിഞ്ഞപ്പോൾ ഓണ വിപണിയും തെളിഞ്ഞു.ഉത്രാട ദിവസം രാവിലെ വരെ അനിശ്ചിതത്വത്തിലായ ഓണ വിപണി രാവിലെ പെയ്ത മഴക്ക് ശേഷം തെളിഞ്ഞപ്പോൾ ഉഷാറായി. പച്ചക്കറി മാർക്കറ്റിലും വ്യാപാര മേഖലകളിലും രാവിലെ തന്നെ ഓണ തിരക്ക് സജീവമാവുകയും ചെയ്തു. തളിപ്പറമ്പ് ദേശീയ പാതയോരത്ത് നഗരസഭ നിശ്ചയിച്ച സ്ഥലത്ത് 60 പേർക്കാണ് പൂവിപണിക്ക് മുൻകൂറായി അനുവാദം നൽകിയിരുന്നത്. 

എന്നാൽ മഴ തുടർന്നതോടെ പൂ വിൽപനക്കാർ ആശങ്കയിലായിരുന്നു. മഴമാറി ജനങ്ങൾ എത്തിയതോടെ പൂവിൽപന വർധിച്ചുവെങ്കിലും ഉയർന്ന വില പലർക്കും ദുരിതമായി. മിക്കയിനം പൂക്കൾക്കും 300 രൂപ മുതൽ മുകളിലേക്കായിരുന്നു വില. കനത്ത മഴ നാടൻ പച്ചക്കറി മേഖലയെ സാരമായി ബാധിച്ചതിനാൽ നാട്ടിൻ പുറങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് ഇത്തവണ കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്.

 സാധാരണയായി വരുന്നതിന്റെ പകുതി പോലും ഇത്തവണ എത്തിക്കാൻ കർഷകർക്ക് സാധിക്കാത്ത അവസ്ഥയായിരുന്നു. വസ്ത്ര വ്യാപാര, ഇലക്ട്രോണിക്സ് കടകളിലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തിരക്ക് സജീവമായിരുന്നു. നഗരത്തിൽ വാഹന തിരക്കും വർധിച്ചതോടെ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഓണ തിരക്കിൽ പരിശോധനക്കായി എത്തിയിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama