go

പാപ്പിനിശ്ശേരി ‌മേൽപാലത്തിലെ വിള്ളൽ അടച്ചെന്ന് മന്ത്രി, ‘ഇല്ലെന്ന് പാലം’

Kannur News
പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ എക്സ്പാൻഷൻ ജോയിന്റിലെ തകർന്ന കോൺക്രീറ്റ് സീലിലെ വിള്ളലുകൾ അശാസ്ത്രീയമായി സിമന്റിട്ട് അടച്ച നിലയിൽ.
SHARE

പാപ്പിനിശ്ശേരി ∙ റെയിൽവേ മേൽപാലത്തിൽ എക്സ്പാൻഷൻ ജോയിന്റിലെ തകർച്ച ശരിയാക്കാതെ സിമന്റിട്ട് വിള്ളൽ അടച്ചു. കോൺക്രീറ്റ് സീലിൽ ചെറിയ വിള്ളലുകൾ ഉണ്ടാവുകയും അവ മാറ്റി സ്ഥാപിക്കുകയും ചെയ്തുവെന്ന് നിയമസഭയിൽ മന്ത്രി ജി.സുധാകരൻ. പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിലെ കോൺക്രീറ്റ് സീലിങ് തകർന്ന് വിള്ളൽ രൂപപ്പെട്ടത് മനോരമ ഒക്ടോബർ 11ന് വാർത്ത നൽകിയിരുന്നു.

വാർത്തയെ തുടർന്ന് കെഎസ്ടിപി അധികൃതർ രാത്രി വന്ന് വിളളലുകൾ മാത്രം അശാസ്ത്രീയമായി അടയ്ക്കാൻ ശ്രമിച്ചു. എക്സ്പാൻഷൻ ജോയിന്റുകളിലെ തകർച്ചയും, വിള്ളലും ഇല്ലാതാക്കാൻ പഴയ കോൺക്രീറ്റ് സീൽ നീക്കി, പുതിയത് മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഈ പ്രവൃത്തി പാപ്പിനിശ്ശേരിയിൽ നടന്നിട്ടില്ലെന്നു വിദഗ്ധർ അറിയിച്ചു.

പാപ്പിനിശ്ശേരി, പഴയങ്ങാടി മേൽപാലത്തിലെ അപാകതകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടിയെ കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ടി.വി.രാജേഷ് എംഎൽഎയാണ് ചോദ്യം ഉന്നയിച്ചത്. മേൽപാലത്തിന് ഘടനാപരമായ വൈകല്യങ്ങൾ ഒന്നുമില്ലെന്നും, പാലം നന്നായി പ്രവർത്തിക്കുന്നതായും കെഎസ്ടിപി അധികൃതരാണ് രേഖാമൂലം മറുപടി നൽകിയത്. അതേ സമയം പഴയങ്ങാടി റെയിൽവേ മേൽപ്പാലത്തിന്റെ അടിയിലെ വിള്ളൽ വിദഗ്ധർ പരിശോധിച്ച് പരിഹാര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എന്നാൽ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളിലെ അശാസ്ത്രീയതയുമായി ബന്ധപ്പെട്ട പരാതിയിൽ ഇതുവരെ പരിശോധന നടന്നിട്ടില്ല. പാലത്തിലെ മുഴുവൻ എക്സ്പാൻഷൻ ജോയിന്റുകളിലെയും കോൺക്രീറ്റ് സീൽ തകർന്നു. തകർന്ന ഭാഗങ്ങളിൽ മാത്രം സിമന്റ് കോരിയൊഴിച്ച് താൽക്കാലികമായി അടയ്ക്കുകയാണ് ചെയ്തത്. വാഹനങ്ങൾ വലിയ കുഴിയിൽ വീഴുന്ന ശബ്ദത്തോടെയാണ് ഇതുവഴി ഇപ്പോഴും കടന്നുപോകുന്നത്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama