അടുക്കളക്കുന്ന് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല ഉത്സവം ഭക്തിസാന്ദ്രമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെള്ളരിക്കുണ്ട് ∙ അടുക്കളക്കുന്ന് ഭഗവതിക്ഷേത്രത്തിൽ ദേവീസ്തുതികളുടെ ആരവത്തോടെ നടന്ന പൊങ്കാല ഉത്സവം ഭക്തിസാന്ദ്രമായി. വ്രതശുദ്ധിയോടെ ദേവിക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കാൻ നൂറുകണക്കിന് അമ്മമാർ എത്തി. ആറ്റുകാൽ പൊങ്കാലയുടെ അതേ മാതൃകയിലാണ് ഇവിടുത്തെ പൊങ്കാല. ചടങ്ങുകൾക്ക് തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി, മേൽശാന്തി ജഗതീഷ് നമ്പൂതിരി കാർമികത്വം വഹിച്ചു.

തുടർന്ന് അന്നദാനം, തിരുവത്താഴത്തിന് അരിയളക്കൽ, ശുദ്ധികലശം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഇന്നു രാവിലെ മഹാഗണപതി ഹോമം, നവകം, ബിംബശുദ്ധി, പറ നിറയ്ക്കൽ, ആധ്യാത്മിക പ്രഭാഷണം, മഹാപൂജ, തുലാഭാരം, അന്നദാനം. വൈകിട്ട് 6.30നു ഘോഷയാത്ര, തായമ്പക, ഭൂതബലി, തിടമ്പുനൃത്തം 11ന് ഉറവ് ഫോക് ഷോ എന്നിവയോടെ സമാപനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.