go

യുവാക്കളെ കുടുക്കാൻ മാഫിയാ മരുന്ന്

Kasargod News
SHARE

കാഞ്ഞങ്ങാട് ∙ യുവാക്കളെ വലയിൽ കുരുക്കി ലഹരി മാഫിയ. വിദേശത്തേക്കു ലഹരി വസ്തുക്കൾ കടത്താനാണ് യുവാക്കളെ കരുവാക്കുന്നത്. ഒരു വർഷത്തിനിടെ ജില്ലയിലെ 5 യുവാക്കളാണ് ഇവരുടെ കെണിയിൽ പെട്ട് വിദേശത്ത് ജയിലിലായത്. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കാസർകോട് അണങ്കൂർ സ്വദേശി ഖത്തറിൽ കുടുങ്ങിയത്.

ഹഷീഷ് ഓയിലായിരുന്നു ഈ യുവാവിന്റെ കൈവശം കൊടുത്തു വിട്ടത്. ജോലി നൽകാമെന്നു വാഗ്ദാനം നൽകിയാണ് യുവാക്കളെ മാഫിയ ലഹരി കടത്തിനു വിദേശത്തേക്ക് അയയ്ക്കുന്നത്. കൂടാതെ വിദേശത്തുള്ള ബന്ധുവിനു സാധനങ്ങൾ കൈമാറാനെന്ന വ്യാജേനയും ലഹരി കടത്തുന്നു. ഗുളികയില്‍ ഹഷീഷ് അണങ്കൂര്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ പിടിയിലായത് ഗുളികയില്‍ ഹഷീഷ് ഓയില്‍ കടത്തിയതിനാണ്.

ഇതു കൊടുത്തു വിട്ടതാകട്ടെ കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിയായ കബീര്‍ എന്ന യുവാവും. മരുന്നായതിനാല്‍ ആരും ശ്രദ്ധിക്കില്ലെന്ന വിശ്വാസവും മാഫിയയ്ക്കുണ്ട്. കഴിഞ്ഞ 4 തവണ ഇത്തരത്തില്‍ മരുന്നിലാക്കി ഹഷീഷ് കടത്തിയിട്ടുണ്ടെന്നു കബീര്‍ പൊലീസിനോടു പറഞ്ഞു. ഭാഗ്യം കൊണ്ടു അവര്‍ രക്ഷപ്പെട്ടെങ്കിലും അണങ്കൂര്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ പിടിലായി. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു യുവാവാണ് ഖത്തറില്‍ ജയിലിലായത്.

ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് യുവാവിനെ ലഹരി കടത്തിനു ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇതിനിടെ ലഹരി അറിഞ്ഞു കടത്തുന്നവരുമുണ്ട്. ഒരു ലക്ഷം രൂപയാണ് കടത്തുകാര്‍ക്കു മാഫിയ നല്‍കുന്ന പ്രതിഫലം. രാത്രിയില്‍ സജീവമാകുന്ന ലഹരിയിടങ്ങള്‍ കാഞ്ഞങ്ങാട് തീരപ്രദേശങ്ങളിലുള്ള ചില ക്ലബ് പരിസരങ്ങളും മറ്റുമാണ് ലഹരി മാഫിയയുടെ യുവാക്കളെ കുടുക്കുന്നയിടം. പാതിരാത്രിയിലും സജീവമാകുന്ന ഇത്തരം ഇടങ്ങളെ നാട്ടുകാരിപ്പോള്‍ ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പടന്നക്കാട്, ഞാണിക്കടവ്, കല്ലൂരാവി തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രിയിൽ അപരിചിതരായ ആളുകളെ ഇരുചക്രവാഹനങ്ങളുമായി കാണാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. യുവാക്കളെ പ്രലോഭിപ്പിച്ചു ലഹരി കടത്തിനു ഉപയോഗിക്കുക എന്നതാണ് ഇവരുടെ മുഖ്യ ലക്ഷം. കൂടാതെ യുവാക്കളെ ലഹരിയുടെ ലോകത്തേക്കു കൊണ്ടു പോകുകയെന്ന ഗൂഢലക്ഷ്യവും ഇവര്‍ക്കുണ്ട്. പൊലീസ് നീരിക്ഷണം ശക്തമാക്കണമെന്ന ആവശ്യവും നാട്ടുകാര്‍ക്കിടയിലുണ്ട്.

കടത്തിനു പലവഴികള്‍. വിദേശത്തേക്കു കഞ്ചാവ് കടത്തായിരുന്നു മുന്‍പ് കൂടുതല്‍. ഇപ്പോഴത് വിലയേറിയ ലഹരി വസ്തുക്കള്‍ വരെ എന്നായിട്ടുണ്ട്. വിദേശത്തേക്കു പോകുന്ന യുവാക്കള്‍ കൈവശം പൊതി കൊടുത്തു വിടുക എന്നതായിരുന്നു പതിവ്. എന്നാല്‍ ഈ ലഹരിപ്പൊതികള്‍ വ്യാപകമായി പിടിക്കപ്പെട്ടതോടെ ലഹരി മാഫിയ മറ്റു പല വഴികളും തേടി തുടങ്ങി.

അതില്‍ അവസാനത്തേതാണ് ഗുളികയില്‍ ഹഷീഷ് ഓയില്‍ കടത്ത്. അപ്പം, അച്ചാര്‍ തുടങ്ങിവയിലും ഷര്‍ട്ടിന്റെ കോളറിനു ഉള്ളില്‍ വരെ തിരുകിയും കഞ്ചാവ് കടത്തിയിട്ടുണ്ട് ഈ മാഫിയ. ജില്ലയില്‍ തഴച്ചു വളരുന്ന ലഹരി മാഫിയയെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ വിദേശത്തെ ജയിലുകളില്‍ കുടുങ്ങുന്ന യുവാക്കളുടെ എണ്ണം ഇനിയും കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama