കാസർകോട്∙സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നാളെയും മറ്റന്നാളുമായി നടത്തുന്ന ഏഴാംക്ലാസ് തുല്യത പരീക്ഷയ്ക്കു ജില്ലയിൽ 679 പേർ.14 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ.മലയാളത്തിൽ നിന്നു 484, കന്നഡയിൽ നിന്നു 195 പഠിതാക്കളുമാണ് പരീക്ഷ എഴുതുന്നത്.ആദ്യ ദിവസം മലയാളം,ഇംഗ്ലിഷ്,ഹിന്ദി,രണ്ടാം ദിവസം സാമൂഹികശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം.
ഹിന്ദി വിഷയത്തിനു എഴുത്തു പരീക്ഷയ്ക്കു പുറമെ നിരന്തര മൂല്യനിർണയവും കൂടി പരിഗണിക്കും. ഏഴാംക്ലാസ് തുല്യതാ പരീക്ഷ വിജയിക്കുന്നവർക്കു പത്താംക്ലാസ് തുല്യതാ കോഴ്സിനു ചേരാൻ അവസരം നൽകും. ഏഴാംക്ലാസ് തുല്യതാ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള റജിസ്ട്രേഷൻ ജനുവരിയിൽ ആരംഭിക്കും.