go

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പദ്ധതിക്കു തുടക്കമായി

SHARE

പാലക്കുന്ന് ∙ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പദ്ധതിക്കു പാലക്കുന്ന് ജെസിഐ തുടക്കം കുറിച്ചു. ആദ്യഘട്ടമായി ഉദുമ, പാലക്കുന്ന് ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് നടന്ന നിർമാർജനം ഹരിത കേരള മിഷൻ ജില്ല കോഓർഡിനേറ്റർ എം.പി .സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് ഉദുമ യൂണിറ്റ് സഹകരണത്തോടെ ശേഖരിച്ച പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിൽ എത്തിച്ചു . പാലക്കുന്ന് ജെ സി ഐ പ്രസിഡന്റ് പി.ടി.രജീഷ് അധ്യക്ഷത വഹിച്ചു .മേഖല ഓഫിസർ കെ.പ്രമോദ് , എൻ എസ് എസ് ഉദുമ യൂണിറ്റ് പ്രോഗ്രാം ഓഫിസർ രൂപേഷ് നീലേശ്വരം ,റഹ്മാൻ പൊയ്യയിൽ, എ.അശോകൻ ,ടി.വി.മുരളീധരൻ, ടി.പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു . വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന രണ്ടാംഘട്ട പദ്ധതി 18നു തുടങ്ങും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama