go

പെരിയ ബാങ്ക് തിരഞ്ഞെടുപ്പ്: കോൺഗ്രസിന് എതിരില്ല

SHARE

പെരിയ∙ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് എതിരില്ല. 16ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മൽസര രംഗത്തുണ്ടായിരുന്ന മറ്റുള്ളവർ പിൻമാറിയതോടെയാണു കോൺഗ്രസ് പാനലിനു എതിരില്ലാതായത്. കോൺഗ്രസ് നേതാവ് പി.ഗംഗാധരൻ നായർ പ്രസി‍ഡന്റായ ബാങ്കിൽ ഇത്തവണ അനാരോഗ്യംമൂലം അദ്ദേഹം മൽസരിക്കുന്നില്ല.

പി.ഗംഗാധരൻ നായരുടെ മകളും ഡിസിസി ജനറൽ സെക്രട്ടറിയുമായ ധന്യ സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ഡിസിസി ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.രാമകൃഷ്ണൻ, പി.എം.അഗസ്റ്റിൻ, വി.ഗോപാലൻ, ടി.രാമകൃഷ്ണൻ നായർ, വി.ബാലകൃഷ്ണൻ നായർ, പി.നാരായണൻ, കെ.മാധവി, പ്രസീത പ്രകാശൻ എന്നിവരാണു കോൺഗ്രസ് പാനലിൽ.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama