go

ചെക്ഡാമുകൾ കാഴ്ചവസ്തുവായി; തോടുകളും നീർച്ചാലുകളും വറ്റിവരണ്ടു

kasargod-scarcity
വെസ്റ്റ് എളേരിയിലെ വരണ്ടുണങ്ങിയ ചെക്ഡാമുകളിലൊന്ന്.
SHARE

വെള്ളരിക്കുണ്ട്∙ മലയോരത്തെ ചൈത്രവാഹിനി ഉൾപ്പെടെയുള്ള ചെറുതും വലുതുമായ തോടുകളിലും നീർച്ചാലുകളിലും നീരൊഴുക്ക്  പൂർണമായും നിലച്ചു തുടങ്ങിയെങ്കിലും  വെള്ളം തടഞ്ഞു നിർത്താൻ ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ചെക്ക് ഡാമുകൾ വറ്റിവരണ്ട് നോക്കു കുത്തികളായി മാറുകയാണ്. വേനൽ ശക്തമാകുന്നതിന് മുൻപ് ചെക്ക് ഡാമുകളിൽ പലകയും മണ്ണും ഉപയോഗിച്ചു് വെള്ളം കെട്ടി നിർത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഓരോ വർഷവും വാർഡുകൾ തിരിച്ച് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും മത്സരിച്ച് ചെക്ക് ഡാം നിർമിക്കുന്നതല്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ  നടപടി സ്വീകരിക്കാറില്ല.   

പല ചെക്ക് ഡാമുകളും ചപ്പ് ചവറുകൾ നിറഞ്ഞ് കിടക്കുകയാണ്. യഥാസമയത്ത് തടയണകെട്ടി വെള്ളം കെട്ടി നിർത്തിയാൽ സമീപത്തെ കിണറുകളിൽ  പോലും ജലനിരപ്പ് താഴാതെ കിടക്കും. കൂടാതെ കാർഷിക ആവശ്യത്തിനും വെള്ളം ഉപയോഗപ്പെടുത്താം. ചെക്ക് ഡാം  നിർമിക്കുന്നതിന് മാത്രമായി ഒരോ പഞ്ചായത്തും ഒരോ വർഷവും വരൾച്ചയുടെ പേരിൽ  കോടികളാണ് വകയിരുത്തുന്നത്.  

താലൂക്കിലെ വെസ്ററ് എളേരി, ഈസ്റ്റ് എളേരി, കിണാനൂർ കരിന്തളം, കോടോം ബേളൂർ, പനത്തടി, കള്ളാർ പഞ്ചായത്തുകളിലായി നൂറു കണക്കിന് ചെക്ക് ഡാമുകൾ കേവലം കാഴ്ച വസ്തുവായി കിടക്കുന്നത് കാണാം. പലകയിടാനുള്ള തുകയും എസ്റ്റിമേറ്റിൽ ഉൾകൊള്ളിക്കുമെങ്കിലും ബില്ല് മാറികഴിഞ്ഞാൽ എല്ലാം സ്വാഹ. കൊടും വരൾച്ചയ്ക്ക് മുമ്പായി നിലവിലുള്ള ചെക്ക് ഡാമുകളിൽ  വെള്ളം കെട്ടി നിർത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama