go

എൻ.ഇ.ബാലറാം സ്മാരക മന്ദിരം കാണാൻ മകൾ ഗീതാ നസീർ എത്തി

SHARE

നീലേശ്വരം ∙ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു ഉദ്ഘാടനത്തിനെത്താനായില്ലെങ്കിലും പിതാവിന്റെ പേരിലുള്ള സ്മാരക മന്ദിരം കാണാൻ ഗീതാ നസീർ എത്തി. സിപിഐ പുതുക്കൈ ബ്രാഞ്ച് ഓഫിസിനായി നിർമിച്ച എൻ.ഇ.ബാലറാം സ്മാരക മന്ദിരമാണ് ഇവർ സന്ദർശിച്ചത്.

കഴിഞ്ഞ നവംബർ 19 നു നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ഇവർക്കു ചടങ്ങിനെത്താനായിരുന്നില്ല. യുവകലാസാഹിതി സാംസ്‌കാരിക യാത്രയുടെ കോ- ഓർഡിനേറ്റർ ആയ ഇവർ ഇന്നലെ കാഞ്ഞങ്ങാട്ടു നടന്ന ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് പുതുക്കൈയിലെത്തിയത്. 

മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹൻ, പുതുപ്പള്ളി രാഘവന്റെ മകൾ ഷീല രാഹുലൻ എന്നിവരും കൂടെയുണ്ടായിരുന്നു. മന്ദിരത്തിൽ ചേർന്ന ആദര സമ്മേളനം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ.വൽസലൻ അധ്യക്ഷത വഹിച്ചു. 

കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പി.ഭാർഗവി വിജയകുമാർ, സിപിഐ പുതുക്കൈ ബ്രാഞ്ച് സെക്രട്ടറി സി.രാധാകൃഷ്ണൻ, മഠത്തിൽ നാരായണൻ നായർ, എം.തമ്പാൻ, എൻ.നാരായണൻ, ടി.വി.സുശീല എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama