go

റേഡിയോ തെറപ്പിസ്റ്റുകൾ ഇല്ല: രോഗികൾക്ക് ദുരിതം

kasargod-diseases
SHARE

കാഞ്ഞങ്ങാട് ∙ ജില്ലയിൽ ആവശ്യത്തിനു റേഡിയോ തെറപ്പിസ്റ്റ്  ഇല്ലാത്തത് കാൻസർ രോഗികൾക്ക് ദുരിതമാകുന്നു. നിലവിൽ ആകെയുള്ളത് ഒരാൾ മാത്രമാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ഓരോ റേഡിയോ തെറപ്പിസ്റ്റ് തസ്തിക നിലവിലുണ്ട്. എന്നാൽ ജില്ലാ ആശുപത്രിയിലേക്ക് നിയമിച്ചയാള്‍ സ്ഥലംമാറി പോയതോടെ പകരം ആളില്ലാത്ത സ്ഥിതിയാണ്. 

 നിലവിൽ കാസർകോട് നിന്നുള്ള റേഡിയോ തെറപ്പിസ്റ്റ് ആണ് ആഴ്ചയിൽ മൂന്നു ദിവസം ജില്ലാ ആശുപത്രിയിലെത്തി സേവനം ചെയ്യുന്നത്.  കാൻസർ രോഗികൾക്ക് പെൻഷൻ ലഭിക്കാൻ റേഡിയോ തെറപ്പിസ്റ്റിന്റെ ഒപ്പ് നിർബന്ധമാണ്. ഒരോ ആറുമാസം കൂടുമ്പോഴും അപേക്ഷയോടൊപ്പം ഈ ഒപ്പ് ആവശ്യമാണ്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ റേഡിയോ തെറപ്പിസ്റ്റ് ഇല്ല. 

നിലവുള്ള തെറപ്പിസ്റ്റ് അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്ക് പോയതാണ് പകരം ആളില്ലാത്ത സ്ഥിതി വന്നത്. തെറപ്പിസ്റ്റിന്റെ അഭാവം സാധാരണക്കാരായ കാൻസർ രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. പെൻഷൻ അടക്കമുള്ള കാര്യങ്ങൾ മുടങ്ങാൻ ഇതു കാരണമാകും. 

 ജില്ലയിൽ 1500 ലധികം കാൻസർ രോഗികളുണ്ടെന്നാണ് ഏകദേശ കണക്ക്. അതിനാൽ ജില്ലാ ആശുപത്രിയിൽ ഒഴിവുള്ള തസ്തികയിലേക്ക് ഉടൻ ആളെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം. 

കാൻസർ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ കാൻസർ വാർഡും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടു രണ്ടു വർഷത്തിലധികമായി. 

എന്നാൽ വിദഗ്ധ ഡോക്ടറുടെ അഭാവം കാരണം ഇതിന്റെ ഗുണം രോഗികൾക്ക് ലഭിക്കുന്നില്ല. ഡോക്ടറുടെ അഭാവം കാരണം അനുവദിക്കുന്ന സർക്കാർ ഫണ്ടും ശരിയായി വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama