go

ഭവന നിർമാണ പദ്ധതി രൂപരേഖയ്ക്ക് യുഡിഎഫ് എതിർപ്പോടെ അംഗീകാരം

SHARE

നീലേശ്വരം ∙  സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഭവന നിർമാണ (പിഎംഎവൈ ലൈഫ്) പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ അഞ്ചാമത്തെ പദ്ധതി രൂപരേഖയ്ക്ക് (ഡിപിആർ) യുഡിഎഫ് കൗൺസിലർമാരുടെ എതിർപ്പോടെ അംഗീകാരം.  63 ഗുണഭോക്താക്കളെയാണ് പുതിയതായി കണ്ടെത്തിയത്.4 ഡിപിആറുകളിലായി 531 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിരുന്നത്. ഇവർക്കു 4 ലക്ഷം വീതമാണ് കേന്ദ്ര- സംസ്ഥാന സർക്കാരും നഗരസഭയും ചേർന്നു നൽകുന്നത്. 

നഗരസഭ വായ്പയെടുത്താണ് രണ്ട് ലക്ഷം വീതം നൽകിയത്. ഇതിന്റെ പലിശ സംസ്ഥാന സർക്കാരും മുതൽ നഗരസഭയുമാണ് അടയ്ക്കുന്നത്. എന്നാൽ അഞ്ചാമത്തെ ഡിപിആറിൽ ഇത്തരത്തിൽ വായ്പയെടുത്താൽ പലിശയടക്കം തിരിച്ചടയ്‌ക്കേണ്ട പൂർണ ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. ഇത് നഗരസഭയ്ക്ക് ഇരട്ടി ബാധ്യതയാകും എന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തൽ. അർഹതപ്പെട്ട മുഴുവൻ ഉപഭോക്താക്കളെയും ഉൾപ്പെടുത്തണമെന്നും 4 ഡിപിആറിൽ അനുവദിച്ച അതേ തുക അഞ്ചാമതും നൽകണമെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം അംഗീകരിച്ചില്ല. 

തീരുമാനത്തെ എതിർത്ത് കോൺഗ്രസ് കൗൺസിലർ എറുവാട്ട് മോഹനൻ വിയോജനക്കുറിപ്പ് രേഖാ മൂലം നൽകി. യുഡിഎഫിലെ കൗൺസിലർമാരായ ടി.പി.ബീന, എം.ലത, കെ.പി.കരുണാകരൻ, പി.കെ.റഷീദ, കെ.തങ്കമണി, കെ.പ്രകാശൻ, എൻ.പി.ആയിഷബി, വി.വി.സീമ, എം.സാജിത, സി.മാധവി എന്നിവരും വിയോജിച്ചു. തീരദേശ മേഖലയെ തീർത്തും അവഗണിച്ചെന്നു തീരദേശ കൗൺസിലർമാർ കുറ്റപ്പെടുത്തി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama