go

കാസർകോടിന് 2 സമ്മാനങ്ങൾ

SHARE

കാഞ്ഞങ്ങാട്∙ ജില്ലയ്ക്ക് അനുവദിച്ച അമ്മയും കുഞ്ഞും (മദര്‍ ആന്‍‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍) ആശുപത്രിയുടെ കെട്ടിടം പണി ഉടൻ ആരംഭിക്കും. പുതിയകോട്ടയിലെ പഴയ ജില്ലാ ആശുപത്രി വളപ്പിലാണു കെട്ടിടം. ഇതിനായി സ്ഥലം ആരോഗ്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിനു കൈമാറി. 10 കോടിയാണു ചെലവ്. 3 നിലകളിലാണ് ആശുപത്രി.  

അതേസമയം അനുവദിച്ച സ്ഥലത്തു ചെറിയ സൗകര്യമേ ഉള്ളൂ എന്ന പരിമിതിയുണ്ട്. ഇതിനു പരിഹാരമായി കേന്ദ്രീയ വിദ്യാലയം പ്രവർത്തിക്കുന്ന സ്ഥലം കൂടി അനുവദിച്ചു നൽകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെടും. ആരോഗ്യ വകുപ്പിനു കീഴിലുണ്ടായിരുന്ന സ്ഥലമാണ് കേന്ദ്രീയ വിദ്യാലയത്തിനു കൈമാറിയത്.

കേന്ദ്രീയ വിദ്യാലയം ഗുരുവനത്തെ പുതിയ കെട്ടിടത്തിലേക്കു ജൂണില്‍ മാറും. അപ്പോള്‍ സ്ഥലം ആരോഗ്യ വകുപ്പിനു തന്നെ തിരികെ നൽകണമെന്നാണ് ആവശ്യം.സ്ഥലം ലഭിച്ചാൽ ജില്ലാ മെഡിക്കൽ ഓഫിസും ഇവിടേക്കു മാറ്റാനാകും. ഇതോടെ ജില്ലാ ആശുപത്രിക്കു കൂടുതൽ സ്ഥലം ലഭിക്കുകയും ചെയ്യും.  

നേത്രബാങ്ക്; സാധ്യതയേറി

കാഞ്ഞങ്ങാട്∙ ജില്ലയ്ക്ക് പുതുവർഷ സമ്മാനമായി നേത്രബാങ്ക്. ഇതു സംബന്ധിച്ച ഫയൽ തിരുവനന്തപുരത്തു നിന്ന് എൻഎച്ച്എം കേന്ദ്ര ഓഫിസിലേക്ക് അയച്ചു. അതേസമയം, ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുകയെന്ന വെല്ലുവിളി ആരോഗ്യ വകുപ്പിനെ മുന്നിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യമൊരുക്കിയാൽ ഇതു മറികടക്കാമെന്നാണു പ്രതീക്ഷ. 

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണു നേത്ര ബാങ്ക് ഉള്ളത്. ജില്ലയിൽ നേത്രദാനത്തിനു തയാറായി ആയിരക്കണക്കിനാളുകൾ ഉണ്ടെങ്കിലും അനുമതി പത്രം വാങ്ങി വയ്ക്കലല്ലാതെ അധികൃതർക്കു മുൻപിൽ മറ്റു വഴികളില്ലായിരുന്നു. ദാതാവ് മരിച്ചു നിശ്ചിത സമയത്തിനകം നേത്രപടലമെടുത്ത് കോഴിക്കോട് എത്തിക്കുക പ്രായോഗികമായിരുന്നില്ല. ഇതു കാരണം ദാതാക്കൾ ഉണ്ടെങ്കിലും ആർക്കും പ്രയോജനമില്ലാത്ത സ്ഥിതിയായിരുന്നു.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama