go

കവ്വായിക്കായലിലും വിവിധ പുഴകളിലും മുരുക്കൃഷി സാധ്യതയേറെയെന്നു വിദഗ്ധർ

Kasargod News
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഇടയിലക്കാട് നടന്ന കർഷക സംഗമം വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു
SHARE

തൃക്കരിപ്പൂർ∙ കവ്വായിക്കായലിലും കാസർകോട് ജില്ലയിലെ പുഴകളിലും മുരുകൃഷിക്ക് വിശാലമായ സാധ്യതകളാണുള്ളതെന്ന് ജില്ലയിലെ കല്ലുമ്മക്കായ കർഷകരുടെ സംഗമത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഇടയിലക്കാട് സെൻട്രൽ ബോട്ടുജെട്ടി പരിസരത്താണ് കർഷക സംഗമം സംഘടിപ്പിച്ചത്.

പ്രതികൂല കാലാവസ്ഥയെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കുന്നതും വിളനഷ്ട സാധ്യത കുറഞ്ഞതുമായ ഈ കൃഷിമേഖലയിലേക്ക് കർഷകർ കടന്നു വരണമെന്നും കല്ലുമ്മക്കായകൃഷി ക്രമാനുഗതമായി കുറച്ചു കൊണ്ടുവന്ന് മുരുകൃഷിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഗമം ചൂണ്ടിക്കാട്ടി. കായലോരത്തെ പാറകളിലും പാർശ്വഭിത്തികളിലും കായലിന്റെ അടിത്തട്ടിലും കല്ല്, ഓട്,മരത്തടികൾ തുടങ്ങിയ പലതരം വസ്തുക്കളിലും പറ്റിപ്പിടിച്ച് ഇപ്പോൾ പ്രകൃത്യാ ഇവ വളരുന്നുണ്ട്. 

ചില സീസണുകളിൽ പുഴയുടെ അടിത്തട്ടിൽ നിന്ന് മുരു വാരിയെടുത്ത് വിൽപന നടത്താറുമുണ്ട്. എന്നാൽ പുതിയ വളർച്ചാ മാധ്യമങ്ങൾ കണ്ടെത്തി കൃത്രിമമായി കൃഷി ചെയ്താൽ വൻ സാധ്യതകളാണ് ഈ രംഗത്തുള്ളതെന്നും സംഗമത്തിൽ ക്ലാസ്സെടുത്ത വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾ ജബ്ബാർ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.

 കെഎഎഫ് സംസ്ഥാന പ്രസിഡന്റ് ടി.പുരുഷോത്തമൻ, സംസ്ഥാന സെക്രട്ടറി കെ.എക്സ്.സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് കൊളങ്ങര രാമൻ, ജില്ലാ സെക്രട്ടറി പി.പി.ബാലകൃഷ്ണൻ, കെ.വി.സഹദേവൻ എന്നിവർ പ്രസംഗിച്ചു.സുസ്ഥിര കല്ലുമ്മക്കായ കൃഷി- വെല്ലുവിളികളും ശാസ്ത്രീയ സമീപനവും വിഷയത്തിൽ നടന്ന സെമിനാറിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ.ദിനേശ് ചെറുവാട്ട്, നോർത്ത് സോൺ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ.കെ.കെ.സതീഷ് കുമാർ, ഡോ.സുനിൽ മുഹമ്മദ്, ഡോ.ബി.മനോജ് കുമാർ, ഡോ.എൻ.കെ.സനിൽ, ഡോ. പി.കെ അശോകൻ എന്നിവർ ക്ലാസെടുത്തു.ഭാരവാഹികൾ: പി.പി.ബാലകൃഷ്ണൻ കാടങ്കോട് (പ്രസിഡന്റ്), കെ.രവി തെക്കെക്കാട് (സെക്രട്ടറി).

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama