go

പൊന്നൻകുമാരൻ വെളിച്ചപ്പാടിനു നാടിന്റെ ആദരം

Kasargod News
പൊന്നൻകുമാരൻ വെളിച്ചപ്പാടിനെ നീലേശ്വരം മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്ര സമീപത്തു നിന്നു ഭണ്ഡാരപ്പുര കടപ്പുറത്തു ഭഗവതി ക്ഷേത്രത്തിലേക്കു സ്വീകരിച്ചാനയിക്കുന്നു.
SHARE

നീലേശ്വരം ∙ ആചാരവഴിയിൽ അൻപതാണ്ട് പൂർത്തിയാക്കിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഭണ്ഡാരപ്പുരയിലെ പൊന്നൻ കുമാരൻ വെളിച്ചപ്പാടിനു നാടിന്റെ ആദരം. ആദര സമ്മേളനം വാരിക്കാട്ടില്ലത്ത് സുബ്രഹ്മണ്യൻ തന്ത്രി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.സി.മാനവർമ രാജ അധ്യക്ഷത വഹിച്ചു. കരിപ്പോത്ത് മഡിയൻ തറവാട് കാരണവർ കെ.ബാലചന്ദ്രൻ നായർ, പഞ്ചിക്കിൽ മഡിയൻ തറവാട് കാരണവർ പഞ്ചിക്കിൽ കുഞ്ഞിരാമൻ നായർ, പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാടിനെ പ്രതിനിധീകരിച്ച് പി.യു.ഗോപിനാഥൻ നായർ, പൈനി തറവാട് കാരണവരും സ്ഥാനം കോയ്മയുമായ പി.കുഞ്ഞിരാമൻ നായർ എന്നിവർ പൊന്നാടയണിയിച്ചു. 

മടപ്പള്ളി അറയ്ക്കൽ കടപ്പുറത്തു ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.പി.വിജയൻ ഉപഹാരം സമർപ്പിച്ചു. സ്വാഗതസംഘം ജനറൽ സെക്രട്ടറി ടി.പി.സുരേന്ദ്രകുമാർ പരിചയപ്പെടുത്തി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം പി.യു.ഉണ്ണിക്കൃഷ്ണൻ നായർ, നഗരസഭാ കൗൺസിലർമാരായ പി.കുഞ്ഞിക്കൃഷ്ണൻ നായർ, പി.വി.രാധാകൃഷ്ണൻ, എറുവാട്ട് മോഹനൻ, പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി.രാഘവൻ നായർ, വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് ഒ.വി.മധു, രാഘവൻ മൂത്തല, കുഞ്ഞിരാമൻ അന്തിത്തിരിയൻ, ടി.വി.നാരായണൻ, പി.എം.ബാലൻ, 

വടക്കേടത്ത് സുധീർ വെളിച്ചപ്പാടൻ, തെക്കേപ്പുരയിൽ രാജൻ കാരണവർ, വടക്കേടത്ത് തൂവ്വക്കാരൻ കുങ്കൻ വെളിച്ചപ്പാടൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പഞ്ചിക്കിൽ സുകുമാരൻ നായർ, കൺവീനർ പി.കരുണാകരൻ, പൊന്നൻകുമാരൻ വെളിച്ചപ്പാടൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര സമീപത്തെ വിവിധ തറവാടുകളുടെ പ്രതിനിധികളും ക്ഷേത്രങ്ങളിലെ സ്ഥാനികരും സംബന്ധിച്ചു. മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രസമീപത്തു നിന്നു ഭണ്ഡാരപ്പുരയിലേക്കു സ്വീകരിച്ചാനയിച്ചു. ഭണ്ഡാരപ്പുര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും നടന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama