go

ചാലിങ്കാലിൽ വൻ തീപിടിത്തം

kasargod news
ചാലിങ്കാലിൽ ദേശീയപാതയോരത്തുണ്ടായ തീപിടിത്തം.
SHARE

പെരിയ∙ ദേശീയപാതയിൽ  ചാലിങ്കാലിൽ വൻ തീപിടിത്തം. സ്വകാര്യവ്യക്തിയുടെ അറുപതേക്കറോളം സ്ഥലത്തെ ഉണങ്ങിയ കുറ്റിക്കാടുകൾക്കും പുല്ലിനുമാണു തീപടർന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ പടർന്ന തീ വൈകിട്ട് ആറരയോടെയാണു നിയന്ത്രണവിധേയമാക്കിയത്. പുക പടർന്നതിനാൽ ദേശീയപാതയിലൂടെ വാഹനഗതാഗതവും തടസ്സപ്പെട്ടു.

തീ പടരുന്നതിനിടെ ഇവിടെ മേയാനായി വിട്ട കന്നുകാലികളെ പരിസരവാസികൾ ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നു അഗ്നിശമനസേനയുടെ രണ്ടു യുണിറ്റ് എത്തിയാണു തീ അണച്ചത്. വേനലിൽ സ്ഥിരമായി  ഇവിടെ  തീപിടിക്കുന്നത്  സമീപവാസികൾക്കും പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവുതോട്ടത്തിനും ഭീഷണിയാകുന്നുണ്ട്.

കാഞ്ഞങ്ങാട് അഗ്നിശമന സേന അസിസ്റ്റന്റ്  സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ രാധാകൃഷ്ണൻ, ഫയർമാൻമാരായ ദിലീപ്, ഉണ്ണി, പ്രവീൺ പ്രഭാകർ, ഡ്രൈവർമാരായ മനീഷ്, ജയരാജൻ, ഹോംഗാർഡുമാരായ സുധാകരൻ, കൃഷ്ൺ, നാരായണൻ എന്നിവർ തീ അണയ്ക്കുന്നതിനു നേതൃത്വം നൽകി.


MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama