go

പെൻഷൻ മണിയോ‍ർഡർ വിതരണം മുടങ്ങി

SHARE

കാസർകോട് ∙ ജില്ലയിൽ സംസ്ഥാന സർവീസ് പെൻഷൻ മണിയോ‍ർഡർ വിതരണം മുടങ്ങി. കിടപ്പു രോഗികളും പ്രായവും രോഗവും കൊണ്ടും അവശത അനുഭവിക്കുന്നവരുമായ 791 പേർക്കാണ് തപാൽ വകുപ്പ് നേരിട്ട് പെൻഷൻ എത്തിക്കുന്നത്. ജില്ലാ ട്രഷറിയിൽ നിന്ന് കഴിഞ്ഞ 1നു ഇവർക്കു നൽകാനായി 1,7024506 രൂപയാണ് കാസർകോട് ഹെഡ്പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ അടച്ചത് . എന്നാൽ പണം ഇതു വരെ ഗുണഭോക്താക്കൾക്കു ലഭിച്ചില്ല. ഹെഡ്പോസ്റ്റ് ഓഫിസിൽ തന്നെ പണം കുടുങ്ങിക്കിടക്കുകയാണ്. സർവറിലെ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് പറഞ്ഞു അധികൃതർ കൈ മലർത്തി.

ട്രഷറിയിൽ നിന്നു 1നു ഹെഡ്പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ അടച്ച പണം ഗുണഭോക്താക്കൾക്കു എത്തിക്കുന്നതിനു തടസ്സം നേരിട്ട വിവരം 4നാണ് തപാൽ വകുപ്പ് അധികൃതർ മേഖലാ ഓഫിസിൽ അറിയിച്ചത്. അനിശ്ചിതത്വം തുടരുന്നതിനിടെ 5 നു വീണ്ടും അറിയിച്ചു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ല. മൈസൂരുവിലും മുംബൈയിലും സോഫ്‌ട് വെയർ ശ‍ൃംഖലയുമായി ബന്ധപ്പെട്ട് സർവർ തകരാർ പരിഹരിക്കണമെന്നാണ് വിശദീകരണം. 

ആൾക്ക് 5000 രൂപയിൽ പരിമിതപ്പെടുത്തി ആണ് പെൻഷൻ തുക വിഭജിച്ച് മണിയോർഡർ അയയ്ക്കുന്നത് . 20,000 രൂപ പെൻഷൻ ആണെങ്കിൽ 4 മണിയോർഡർ അയയ്ക്കും. ഇതനുസരിച്ചു രണ്ടായിരത്തോളം മണിയോർഡറാണ് ഹെഡ്പോസ്റ്റ് ഓഫിസിൽ അക്കൗണ്ടിൽ കിടക്കുന്നത്. നാമമാത്ര പെൻഷൻകാർ ആണ് തുക കിട്ടാൻ വൈകിയത് കാരണം ഏറെ കുരുക്കിലായത്. കിടപ്പു രോഗികൾ, അത്യാവശ്യ മരുന്നു പോലും വാങ്ങാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ പകരം വഴി കാണാതെ ദുരിതത്തിലാണ് .

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama