go

ധർമസ്ഥലയിൽ ബാഹുബലിക്ക് പാദാഭിഷേകം

kasargod-padabhishekam
ധർമസ്ഥല രത്നഗിരിയിലെ ബാഹുബലി വിഗ്രഹത്തിൽ നടക്കുന്ന മഹാ മസ്തകാഭിഷേകത്തിന്റെ ഭാഗമായി നടന്ന പാദാഭിഷേകം
SHARE

ധർമസ്ഥല∙ ധർമസ്ഥല രത്നഗിരിയിലെ ബാഹുബലി വിഗ്രഹത്തിൽ നടക്കുന്ന മഹാമസ്തകാഭിഷേകത്തിന്റെ ഭാഗമായി ഇന്നലെ 108 കലശം കൊണ്ട് ബാഹുബലിക്കു പാദാഭിഷേകം നടത്തി. നാളെ മുതൽ 15വരെ 216 കലശം കൊണ്ടും പാദാഭിഷേകം നടക്കും. 16 മുതൽ 18 വരെ മൂന്നു ദിവസം 1008 കലശം കൊണ്ട് ബാഹുബലി വിഗ്രഹത്തിൽ മഹാ മസ്തകാഭിഷേകം നടക്കും.

108 ആചാര്യ വർദ്ധമാന സാഗര മുനിമഹാരാജ, 108 ആചാര്യ പുഷ്പദന്ത സാഗര മുനിമഹാരാജ, ശ്രവണബെളഗൊള സ്വാമി ചാരുകീർത്തി ഭട്ടാരക, ലലിതകീർത്തി ഭട്ടാരക സ്വാമി എന്നിവരുടെ നേതൃത്വത്തിലാണു മഹാ മസ്തകാഭിഷേകം നടക്കുന്നത്. ബാഹുബലിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ അറിയിക്കുന്ന കലാരൂപം പഞ്ച മഹാവൈഭവം ഇന്നലെ തുടങ്ങി. 15 വരെ നടക്കുന്ന പരിപാടിയിൽ ബാഹുബലിയുടെ ബാല്യകാലം, രാജ ഭരണം, യുദ്ധം തുടങ്ങി വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama