go

ചാർമാഡി ചുരം പാതയിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

ദക്ഷിണ കന്നഡ - ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത 73ൽ ചാർമാഡി ചുരം മേഖലയിൽ റോഡിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നു.
ദക്ഷിണ കന്നഡ - ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത 73ൽ ചാർമാഡി ചുരം മേഖലയിൽ റോഡിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നു.
SHARE

സുള്ള്യ ∙ ദക്ഷിണ കന്നഡ - ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത 73ൽ ചാർമാഡി ചുരം മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. ചിലയിടങ്ങളിൽ പാത ഒലിച്ചു പോയി. മണ്ണിടിച്ചിൽ കാരണം പാതയിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ ഇത് എന്നു നേരെയാക്കുമെന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ചാർമാഡി ചുരം മേഖലയിൽ 11 വളവുകളാണ് ഉള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് ചുരത്തിൽ മൂന്നു മുതൽ 11 വരെ വളവുകളിൽ പലയിടത്തും മണ്ണും കല്ലും മരങ്ങളും തകർന്നു വീണ നിലയിലാണ്. ചിലയിടത്തു പാത ഒലിച്ചു പോയി വലിയ ഗർത്തം രൂപപ്പെട്ടു. പാതയോരം ഇടിഞ്ഞും വ്യാപകമായ നാശമാണ് ഉണ്ടായത്. ദേശീയപാത അതോറിറ്റി അധികൃതരും മറ്റും ചേർന്ന് മണ്ണും കല്ലും നീക്കം ചെയ്യുന്ന ജോലികൾ തുടരുകയാണ്.എന്നാൽ മംഗളൂരു - ബെംഗളൂരു ദേശീയ പാതയിൽ ഷിരാഡി ചുരം മേഖലയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama