go

മുണ്ടത്തടം കരിങ്കൽ ക്വാറിവിരുദ്ധ സമരം 102 ദിവസം പിന്നിട്ടു

102 ദിവസം പിന്നിട്ട മുണ്ടത്തടം കരിങ്കൽ ക്വാറിക്കെതിരെ നടക്കുന്ന രാപകൽ സമരപ്പന്തലിൽ ജില്ല പരിസ്ഥിതി കൺവീനർ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ പിന്തുണ അറിയിച്ച് പ്രസംഗിക്കുന്നു.
102 ദിവസം പിന്നിട്ട മുണ്ടത്തടം കരിങ്കൽ ക്വാറിക്കെതിരെ നടക്കുന്ന രാപകൽ സമരപ്പന്തലിൽ ജില്ല പരിസ്ഥിതി കൺവീനർ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ പിന്തുണ അറിയിച്ച് പ്രസംഗിക്കുന്നു.
SHARE

വെള്ളരിക്കുണ്ട്∙ പരിസ്ഥിതിക്കും ആദിവാസി ഉൗരുകൾക്കും കടുത്ത ഭീഷണിയായി മാറിയ  പരപ്പ മുണ്ടത്തടം കരിങ്കൽ ക്വാറിക്കെതിരെ  കോളനിവാസികളുടേയും  ജനകീയ സമരസമിതിയുടേയും നേതൃത്വത്തിൽ നടന്നു വരുന്ന സമരം  102  ദിവസം പിന്നിട്ടു. ക്വാറി വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം  രാധാ വിജയനും സാധുജന പരിഷത്ത് നേതാവ് അനീഷ് പയ്യന്നൂരും ചേർന്ന്  സമരം പിൻവലിച്ചതായി പ്രഖ്യാപിച്ചത് കോളനിവാസികളോട് കാണിച്ച കടുത്ത വഞ്ചനയാണെന്ന് സമരം തുടരുന്ന സമരസമിതി അംഗങ്ങൾ അറിയിച്ചു. രാപകൽ സമരത്തിന്റെ പേര് പറഞ്ഞ് പല സംഘടനകളിൽ നിന്നും  ഇവർ പണം വാങ്ങിയതായും വാങ്ങിയ പണത്തിന് വ്യക്തമായ കണക്കുകളില്ലെന്നും ഇവർ പറഞ്ഞു.

സമരത്തിൽ പങ്കെടുത്ത 13 പേരുടെ പേരിൽ കള്ളക്കേസ് ചുമത്തി ദിവസങ്ങളോളം റിമാന്റിൽ കഴിഞ്ഞിരുന്നു. ഹൈക്കോടതിയിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നു. ക്വാറിയും ക്രഷററും പൂർണമായും അടച്ചു പൂട്ടുന്നത് വരെ ജനകീയ സമരസമിതിയുടെയും വിവിധ പരിസ്ഥ്തി സഘടനകളുടേയും  പിന്തുണയോടെ  സമരം  ശക്തമാക്കുമെന്നും കോളനിവാസികളെ വഞ്ചിച്ച രാധാ വിജയന്റെയും സാധുജന പരിഷത്ത് നേതാവിന്റെയും കാപട്യം ജനമധ്യത്തിൽ തുറന്ന് കാട്ടുമെന്നും സമരസമിതി ഭാരവാഹികളായ സതീശൻ പാടിയിൽ,എം.സുധാകരൻ,എം.ബിനു,ടി.കെ.ബാലചന്ദ്രൻ എന്നിവർ പറഞ്ഞു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama