go

‘ലൈഫ് പദ്ധതി മാനദണ്ഡം പരിഷ്കരിക്കണം’

kasargod news
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം നീലേശ്വരം ബങ്കളത്ത് സംസ്ഥാന സെക്രട്ടറി പി.സതീദേവി ഉദ്ഘാടനം ചെയ്യുന്നു.
SHARE

നീലേശ്വരം ∙ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ മാനദണ്ഡം ഗ്രാമ, നഗര വ്യത്യാസത്തിനനുസരിച്ചു പരിഷ്കരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹരിതകർമ സേനയ്ക്കു നിശ്ചിത വേതനം ഉറപ്പു വരുത്തുക, ജില്ലയുടെ മലയോര മേഖലയിൽ കശുവണ്ടി ഫാക്ടറി തുടങ്ങുക എന്നീ ആവശ്യങ്ങളുമുന്നയിച്ചു.  സമാപന പൊതുസമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി ഉദ്ഘാടനം ചെയ്തു. പി.ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.ലക്ഷ്മി, എം.സുമതി, പി.സി.സുബൈദ, ഇ.പത്മാവതി എന്നിവർ പ്രസംഗിച്ചു.  

kasargod-sumathi-baby
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.സുമതി, സെക്രട്ടറി പി.ബേബി ബാലകൃഷ്ണൻ.

പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് ഇ.പത്മാവതി മറുപടി പറഞ്ഞു. പി.കെ.ശ്രീമതി, എൻ.സുകന്യ, കെ.എസ്.സലില, സവിതാ ബീഗം, പി.സതീദേവി, വി.പ്രകാശൻ  എന്നിവർ പ്രസംഗിച്ചു.  പി.ശ്യാമള ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എം.സുമതി (പ്രസി), എം.ശാന്ത, ടി.വി.ശാന്ത, വി.വി.പ്രസന്നകുമാറി (വൈ.പ്രസി), പി.ബേബി ബാലകൃഷ്ണൻ (സെക്ര), പി.ശ്യാമള, പി.പി.ശ്യാമളദേവി, ദേവി രവീന്ദ്രൻ (ജോ.സെക്ര), പി.സി.സുബൈദ (ട്രഷ). എം.ഗൗരിക്കുട്ടി, ഓമന രാമചന്ദ്രൻ, പി.പി.പ്രസന്നകുമാരി, എ.പി.ഉഷ (എക്സി. അംഗങ്ങൾ). 16 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama