go

ബി.സി.ബാബുവിന്റെ കുടുംബത്തിന് വീട് ഒരുങ്ങി

kasargod-babu-house
മാധ്യമ പ്രവർത്തകൻ ബി.സി.ബാബുവിന്റെ കുടുംബത്തിനായി കുടുംബ സഹായ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാഞ്ഞങ്ങാട് ∙ മാധ്യമ പ്രവർത്തകൻ ബി.സി.ബാബുവിന്റെ കുടുംബത്തിനായി കുടുംബ സഹായ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. ഭാര്യ സുലേഖയും മക്കളും ചേർന്നു താക്കോൽ ഏറ്റുവാങ്ങി. സഹായ സമിതി ചെയർമാൻ എച്ച്.ഗോകുൽദാസ് കമ്മത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ‌ അധ്യക്ഷൻ വി.വി.രമേശൻ, കെ.രാജ്മോഹനൻ, കെ.ബൽരാജ്, കെ.വേണുഗോപാലൻ നമ്പ്യാർ, എ.ഹമീദ് ഹാജി, സി.കെ.വത്സലൻ, ബി.സുകുമാരൻ, സി.യൂസഫ് ഹാജി, ടി.എ.ഷാഫി, ഇ.വി.ജയകൃഷ്ണൻ, ടി.മുഹമ്മദ് അസ്‍ലം, പി.പ്രവീൺകുമാർ, ജോയി മാരൂർ, ടി.കെ.നാരായണൻ, ബഷീർ ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.

രണ്ടു വർഷം മുൻപായിരുന്നു ബാബുവിന്റെ മരണം. ഇതോടെ വീടിന്റെ പണി നിലയ്ക്കുകയായിരുന്നു. തുടർന്നു നിർധന കുടുംബത്തിന് വീടു വച്ചു നൽകണമെന്ന് നാട്ടുകാരുടെ കൂട്ടായ്മ തീരുമാനിക്കുകയും വ്യവസായ പ്രമുഖർ എച്ച്.ഗോകുൽദാസ്, മാധ്യമ പ്രവർത്തകരായ ടി.കെ.നാരായണൻ, ബഷീർ ആറങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുകയുമായിരുന്നു.  12.75 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്. രണ്ടു ബെഡ് റൂം, അടുക്കള, ലിവിങ് റൂം, സിറ്റൗട്ട് എന്നിവ ഉൾപ്പെട്ടതാണ് വീട്. ചുറ്റുമതിലും നിർമിച്ചു. ശുദ്ധജലത്തിനായി കുഴൽ കിണറും സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കി. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama