go

‘സർജിക്കൽ സ്ട്രൈക്ക്’; 120 വീടുകളിൽ ഒരേസമയം പരിശോധന, 18 ഓഫിസർമാർ, 18 വാഹനങ്ങൾ

Police-Control-room-vehicle
SHARE

കാസർകോട് ∙ മഞ്ചേശ്വരത്ത് ഇന്നലെ പുലർച്ചെ പുറത്തിറങ്ങിയവരെല്ലാം ആശയക്കുഴപ്പത്തിലായി. സിനിമകളിൽ കാണുന്ന പോലെ തലങ്ങും വിലങ്ങും പൊലീസ് ജീപ്പുകൾ പാഞ്ഞു. കണ്ടവരും കേട്ടറിഞ്ഞവരുമൊക്കെ കാര്യം അന്വേഷിച്ച് ഇറങ്ങി. 2 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിവരം നാട്ടുകാർക്കു മനസ്സിലായത്.

മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിലെ പ്രതികളെ തേടിയുള്ള പൊലീസ് ഓപ്പറേഷൻ ആയിരുന്നു അത്. 120 വീടുകളിൽ ഒരേസമയം പരിശോധനയ്ക്കെത്തിയ പൊലീസ് സംഘം 10 പ്രതികളെ കുടുക്കി. പലരും പൊലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു. പരിശോധനയ്ക്ക് പൊലീസ് എത്തിയത് അറിഞ്ഞ് പലരും പിന്നീട് കോടതിയിൽ ഹാജരായി. വെടിവയ്പ് കേസുകളിലെ പ്രതികൾ വരെയുണ്ടായിരുന്നു പൊലീസ് അന്വേഷിച്ച് എത്തിയവരുടെ കൂട്ടത്തിൽ.

പുലർച്ചെ 5.30ന് ആരംഭിച്ച പരിശോധന 7.30ന് അവസാനിപ്പിച്ചു. ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍ പരിധിയിലെ സിഐ, എസ്ഐ, വനിത പൊലീസ് തുടങ്ങിയവർ ഉൾപ്പെടെ മൂന്നൂറോളം പേരാണ് പരിശോധനയിൽ പങ്കെടുത്തത്. 

18 ഓഫിസർമാർ, 18 വാഹനങ്ങൾ 

പരിശോധന വിവരം ചോർന്നു പോകാതിരിക്കാൻ ഡിവിഷന്‍ പരിധിയിലെ സിഐ, എസ്ഐ ഉള്‍പ്പെടെയുള്ള ഓഫിസര്‍മാരോട് രാവിലെ 5നു മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്താനായിരുന്നു തലേന്ന് ഡിവൈഎസ്പി നിര്‍ദേശിച്ചത്. അതുപ്രകാരം സന്നാഹങ്ങളുമായി ഓഫിസര്‍മാരെത്തി. പിന്നീട് ഓരോ സംഘത്തിനു പ്രതികളുടെ പേരും മേല്‍വിലാസവും എഴുതിയ കുറിപ്പ് നല്‍കി.

ഒപ്പം ഇൗ പ്രദേശവും അല്ലെങ്കില്‍ പ്രതികളുടെ വീട് അറിയുന്ന പൊലീസുകാരെയും വനിതാ പൊലീസുകാരെയും കൂടി പ്രതികളെ പിടികൂടാനായി അയക്കുകയായിരുന്നു. അതിർത്തി പ്രദേശങ്ങളിലാണ് ചില പ്രതികളുടെ വീടുകൾ. വാഹനങ്ങളിൽ പോകാത്ത വഴികളായതിനാൽ ചില പ്രതികളെ പിടികൂടാൻ കുന്നും മലയും കയറിയിറങ്ങി.

ഇതിനിടെ, പ്രതികളെ  പിടികൂടിയത് അറിഞ്ഞ് മഞ്ചേശ്വരം സ്റ്റേഷനിലെത്തി പാറാവ് ഡ്യൂട്ടിക്കാരനായ സിവിൽ പൊലീസ് ഓഫിസരോട് തട്ടിക്കയറയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിന് ഒരു സംഘനടയുടെ ജില്ലാ ഭാരവാഹിക്കെതിരെ കേസെടുത്തു.  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama