കൊല്ലം പൂരം നാളെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ∙ നിറമുള്ള കാഴ്ചകളുടെ കുടമാറ്റവുമായി കൊല്ലം പൂരം നാളെ. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനു കൊടിയിറങ്ങിയശേഷം ആശ്രാമം മൈതാനത്തു പൂരക്കാഴ്ചകളുടെ കൊടിയേറും. രാവിലെ തന്നെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു ചെറുപൂരങ്ങളുടെ എഴുന്നള്ളത്തു നടക്കും. 11ന് ആന നീരാട്ടും 12ന് ആനയൂട്ടും. ഉച്ചയ്ക്കു രണ്ടിനു താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത്.

മൂന്നിനു തിരുമുമ്പിൽ മേളം, 4.30നു കെട്ടുകാഴ്ച, 4.45നു കുടമാറ്റം എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്തിനുശേഷം ആശ്രാമം മൈതാനത്ത് ഇരുവശത്തുമായി ഗജവീരൻമാർ അണിനിരക്കും. പൂരത്തിന്റെ രജതജൂബിലി ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിക്കും. രജതജൂബിലി ലോഗോ സുരേഷ്ഗോപി എംപി പ്രകാശനം ചെയ്യും.

പൂരം ചെയർമാൻ പി.സുന്ദരൻ അധ്യക്ഷത വഹിക്കും. രാത്രി ഒൻപതിനു ഗാനമേള, 12നു നാഗസ്വരക്കച്ചേരി, പഞ്ചവാദ്യം, 12നു നൃത്തനാടകം എന്നിവയോടെ പൂരം ഉത്സവത്തിനു കൊടിയിറങ്ങും. വിഷു ഉത്സവത്തിന്റെ ഭാഗമായി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നു തിരുവാഭരണ ഘോഷയാത്ര നടത്തി.

വാദ്യമേളങ്ങളുടെ തെയ്യം, നിലക്കാവടി, പൂക്കാവടി, മയൂരനൃത്തം, അമ്മൻകുടും തുടങ്ങിയവയുടെ അകമ്പടിയോടെയും നഗരം ചുറ്റിയ ഘോഷയാത്ര രാത്രി ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. പൂരം പ്രമാണിച്ചു നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നു പൊലീസ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.