go

കൊല്ലം ജില്ലയിൽ മഴയ്ക്കു നേരിയ ശമനം; കല്ലടയാറിൽ ജലനിരപ്പ് താഴുന്നു

Kollam Flood
കൊല്ലം കോയിക്കൽ ഗവ. എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന‌്.
SHARE

കൊല്ലം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. തെന്മല ഡാമിൽ നിന്നു ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ കല്ലടയാറിൽ ജലനിരപ്പ് താഴുന്നു. വെള്ളപ്പൊക്കത്തിലായ ആറിന്റെ കരകളിൽ വെള്ളപ്പൊക്കത്തിനു ശമനമുണ്ടായിത്തുടങ്ങിയിട്ടില്ല. ജില്ലയിലാകെ ഇതുവരെ 94 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇവിടെ 4193 കുടുംബങ്ങളിലെ 14142 പേർ കഴിയുന്നു. 

ഗതാഗതം

∙ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ആകെയുള്ള 112 സർവീസുകളിൽ 68 എണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളൂ. കൊല്ലം ഡിപ്പോയിൽ ആകെയുള്ള 75 സർവീസുകളിൽ തെങ്കാശിക്കുള്ള ഏഴ് സർവീസുകള്‍ റദ്ദാക്കി. 

∙ കൊല്ലം- തിരുമംഗലം ദേശീയപാതയിൽ തുടർച്ചയായ നാലാം ദിവസവും ഗതാഗതം മുടങ്ങി. ആര്യങ്കാവ്, കോട്ടവാസൽ, എംഎസ്എൽ എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണുമാണ് ഗതാഗതം മുടങ്ങിയത്. പുനലൂർ- തിരുവനന്തപുരം സംസ്ഥാനപാതയിൽ പുനലൂർ- അഞ്ചൽ ഭാഗത്തും ഗതാഗതം മുടങ്ങിയിട്ടുണ്ട്. മയ്യനാട് മുക്കം ഭാഗത്തെ പൊഴി മുറിച്ചതോടെ പരവൂർ തീരദേശ ഭാഗയിൽ ഗതാഗതം മുടങ്ങി. ശൂരനാട് ഭാഗത്ത് നെടിയവിള- ചീക്കൽക്കടവ്, നെടിയവിള- ആറ്റുകടവ് തുമ്പിൻപുറം എന്നിവിടങ്ങളിൽ ഗതാഗതം മുടങ്ങി. പാറക്കടവ്- താമരക്കുളം റോഡിലും ഗതാഗതമില്ല. 

പ്രളയബാധിതം

∙ ജില്ലയിലെ 44 വില്ലേജുകൾ പ്രളയബാധിതമാണ്. ഏറ്റവും കൂടുതൽ കൊല്ലം താലൂക്കിൽ -16 വില്ലേജുകൾ. 

ഫോൺ

∙ കൊല്ലം കെഎസ്ആർടിസി: 0474 2752008

∙ ദുരന്തനിവാരണ വിഭാഗം കൺട്രോൾ റൂം: 0474 2794004, 2794002

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama