go

മാലിന്യ പ്ലാന്റ് : സ്വകാര്യ സ്ഥാപനത്തിനു നൽകിയ 10 ലക്ഷത്തിനു പകരം 28 ലക്ഷം തിരിച്ചടയ്ക്കാൻ ഉത്തരവ്

SHARE

അഞ്ചൽ ∙ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനെന്ന പേരിൽ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിനു പഞ്ചായത്ത് സമിതി നൽകിയ 10 ലക്ഷം രൂപ പലിശയും കോടതി ചെലവും ഉൾപ്പെടെ തിരിച്ചടയ്ക്കാൻ സർക്കാർ ഉത്തരവ്. 2003 –04 കാലയളവിൽ പഞ്ചായത്ത് സമിതിയിൽ അംഗങ്ങൾ ആയിരുന്നവരും സെക്രട്ടറിയും ചേർന്നു 28 ലക്ഷം രൂപ അടയ്ക്കാനാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. അന്നു പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിപിഎം പ്രതിനിധി സുജ ചന്ദ്രബാബു തന്നെയാണ് ഇപ്പോഴും പ്രസിഡന്റ്.

ചട്ടങ്ങൾ കാറ്റിൽ പറത്തിയാണു സ്വകാര്യ സ്ഥാപനത്തിനു പണം നൽകിയതെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഭരണകക്ഷിയായ ഇടതു മുന്നണിയുടെ തീരുമാനത്തിന് ഒപ്പമാണു കോൺഗ്രസിലെ ഭൂരിപക്ഷം അംഗങ്ങളും നിന്നത്. ഇതേസമയം കോൺഗ്രസിലെ തോയിത്തല മോഹനൻ, ബിജെപിയുടെ വനിത അംഗം എന്നിവർ തീരുമാനത്തെ എതിർത്തു. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരിയൽ പ്രവർത്തിച്ചിരുന്ന തരത്തിലുള്ള ഖര മാലിന്യ നിർമാർജന പ്ലാന്റ് അഞ്ചൽ കാളച്ചന്തയിൽ സ്ഥാപിക്കുമെന്നാണു പഞ്ചായത്ത് സമിതി പ്രഖ്യാപിച്ചിരുന്നത്.

ഇതിനായി തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിനു 10 ലക്ഷം രൂപ മുൻകൂർ നൽകിയതാണ് ഇപ്പോൾ പുലിവാലായത്. സർക്കാരിന്റെ ജോലികൾ ഏറ്റെടുക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണികൾ പൂർത്തിയാക്കിയശേഷം പണം നൽകുന്നതാണു പതിവ്. ഇവിടെ അതു ലംഘിക്കപ്പെട്ടു.

പണം കൈപ്പറ്റിയ സ്ഥാപനം പ്ലാന്റ് സ്ഥാപിച്ചില്ല, ഏറെ വൈകാതെ ഈ സ്ഥാപനം പൂട്ടിയെന്ന വിവരമാണു പഞ്ചായത്ത് സമിതിക്കു ലഭിച്ചത്. മുൻകൂർ പണം നൽകിയതിനു പിന്നിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആക്ഷേപം ഉയരുകയും ചെയ്തു. പിന്നീടു വന്ന പഞ്ചായത്ത് സമിതി നിയമ നടപടി സ്വീകരിച്ചെങ്കിലും പൂട്ടിപ്പോയ സ്ഥാപനത്തിൽനിന്നു പണം ഈടാക്കാൻ കഴിഞ്ഞില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama