go

ഓയൂർ ഗവ.എൽപി സ്കൂളിലെ ജൈവ പാർക്ക് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

SHARE

ഓയൂർ∙ ഗവ.എൽപി സ്കൂളിലെ ജൈവപാർക്കിൽ സ്ഥാപിച്ചിരുന്ന മാനിന്റെയും കൊക്കുകളുടെയും പ്രതിമകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. മതിൽ ചാടി കടന്ന് പ്രതിമകൾ നശിപ്പിച്ചതുകൂടാതെ കുളത്തിൽ വളർത്തിയ മീൻ പൂർണ്ണമായും പിടിച്ചുകൊണ്ടുപോകുകയും പച്ചക്കറി തൈകൾ വലിച്ചു പിഴുതു നശിപ്പിക്കുകയും ചെയ്തു.

കുട്ടികൾ രാവിലെ വന്നു നനച്ച് വൃത്തിയാക്കി സൂക്ഷിച്ചവയായിരുന്നു. അടുത്ത കാലത്തായി സമീപത്തെ ഇഇടി യുപി സ്കൂളിലെ പച്ചക്കറി തൈകളും നശിപ്പിച്ചിരുന്നു. അടിക്കടി ഉണ്ടാകുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു വരുന്നത് അധ്യാപകരിലും രക്ഷാകർത്താക്കളിലും ആശങ്ക ഉളവാക്കുന്നു. പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama