പുനലൂർ∙ ബാബറി മസ്ജിദ് പൊളിച്ചതിൽ പ്രതിഷേധിച്ച് ജമാഅത്ത് ഫെഡറേഷൻ താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി. കറുത്തതുണികൊണ്ട് വായ്മുടികെട്ടി ബാബറി മസ്ജിദ് പുനനിർമിക്കണമെന്നും നിതീനിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം.
ടിബി ജംക്ഷൻ എൻഎംഎഎച്ച് ജമാഅത്ത് അങ്കണത്തിൽ നിന്ന് ആരംഭിച്ച ജാഥ പട്ടണം ചുറ്റി മാർക്കറ്റ് മൈതാനിയിൽ സമാപിച്ചു. കെ.എ. റഷീദ്, തലച്ചിറ ഷാജഹാൻ മൗലവി, റഫീഖ് മൗലവി, അബ്ദുൽ ഹലീം മൗലവി, സൈദ് മൗലവി, സജിൻ റാവുത്തർ, എം.എസ്. ഹാരിസ്, നെടുങ്കയം നാസർ, എം.എം. ജലീൽ, എസ്. അബ്ദുൽ സമദ്, ഐ.എ.റഹീം, ഇടമൺ ടി.ജെ. സലീം, എച്ച്. നിസാം, എസ്, ലത്തീഫ്, ഏലായിൽ നാസർ, അബ്ദുൽ ഹക്കിം തുടങ്ങിയവർ നേതൃത്വം നൽകി.