go

പോത്തുകുട്ടി വിതരണ പദ്ധതിയിൽ അഴിമതി ആരോപണം; വിജിലൻസ് പരിശോധന

SHARE

പുത്തൂർ ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി ഗുണഭോക്താക്കൾക്കു പോത്തുകുട്ടികളെ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി അട്ടിമറിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടു പവിത്രേശ്വരം മൃഗാശുപത്രിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. സിഐ എൻ.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം പദ്ധതി രേഖകൾ പരിശോധിക്കുകയും വെറ്ററിനറി ഡോക്ടറോടു വിശദാംശങ്ങൾ ആരായുകയും ചെയ്തു. ഗുണഭോക്താക്കളെ നേരിൽക്കണ്ട് മൊഴിയും രേഖപ്പെടുത്തി.

ഒന്നിന് 9000 രൂപ നിരക്കിൽ 10 പോത്തുകുട്ടികളെ നൽകേണ്ടിടത്ത് ഒന്നിനെ പോലും നൽകാതെ തുക മാറിയെടുത്തു എന്നതാണു പ്രധാന ആരോപണം. സംഭവത്തിലെ അഴിമതി പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു സംഘം അന്വേഷണത്തിന് എത്തിയത്.

റിപ്പോർട്ട് ഡയറക്ടർക്കു സമർപ്പിക്കുമെന്നു സിഐ പറഞ്ഞു. എഎസ്ഐമാരായ സി.അനിൽകുമാർ, ആൽബർട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി അട്ടിമറിച്ചു എന്ന ആരോപണം കർഷക മോർച്ചയാണ് ആദ്യം ഉന്നയിച്ചത്. നടപടി ആവശ്യപ്പെട്ടു പോയ മാസം 8ന് കർഷകമോർച്ച പവിത്രേശ്വരം വെറ്ററിനറി സർജനെ ഉപരോധിച്ചിരുന്നു. പിന്നീടു പഞ്ചായത്തു ഓഫിസിലേക്കു ബിജെപി പ്രതിഷേധ മാർച്ചും നടത്തി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama